Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കന്യാസ്ത്രീകളുടെ സമരത്തെ തള്ളിപറഞ്ഞിട്ടില്ല -എം.എ. ബേബി
text_fieldsbookmark_border
തിരുവനന്തപുരം: കോടിയേരിയുടെ പ്രസ്താവന കന്യാസ്ത്രീകളുടെ സമരത്തിന് എതിരല്ലെന്ന് പി.ബി അംഗം എം.എ. ബേബി. പാർട്ടി സെക്രട്ടറി സമരത്തെ തള്ളിപറഞ്ഞിട്ടില്ല. ചില വർഗീയ ശക്തികൾ സമരത്തെ ദുരപയോഗം ചെയ്യാൻ ശ്രമിച്ചു. പക്വതയോടെയാണ് ബിഷപ്പിനെതിരായ കേസ് പൊലീസ് അന്വേഷിച്ചതെന്നും ബേബി വ്യക്തമാക്കി.
കുറ്റവാളിക്ക് ശിക്ഷ കിട്ടുന്ന തരത്തിൽ കേസ് അന്വേഷിച്ച് കോടതിയിൽ എത്തിക്കുകയാണ് ഒരു സർക്കാർ ചെയ്യേണ്ടത്. കന്യാസ്ത്രീകൾ സമരം നടത്തിയില്ലെങ്കിലും കേസിൽ ശക്തമായ നടപടി സർക്കാർ സ്വീകരിച്ചേനെയെന്നും ബേബി പറഞ്ഞു.
ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരെ യുവതി നൽകിയ പരാതിയിൽ സി.പി.എം തീരുമാനം ഉടനെന്ന് ബേബി പറഞ്ഞു. ആർക്കു പരാതി നൽകാനും പെൺകുട്ടിക്ക് സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യം പല പാർട്ടി നേതാക്കളും വ്യക്തമാക്കിയതാണെന്നും എം.എ. ബേബി മാധ്യമങ്ങളെ അറിയിച്ചു.
Next Story
