Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃ​ശൂ​രിൽ നാല്​...

തൃ​ശൂ​രിൽ നാല്​ കുട്ടികൾക്ക്​ കൂടി നോറോ വൈറസ്​

text_fields
bookmark_border
norovirus
cancel

തൃ​ശൂ​ർ: സെൻറ്​ മേ​രീ​സ് കോ​ള​ജി​ലെ നാ​ല്​ കു​ട്ടി​ക​ൾ​ക്ക്​ കൂ​ടി നോ​റോ വൈ​റ​സ്. ഇ​തോ​ടെ മൊ​ത്തം 60 പേ​ർ​ക്ക്​ രാ​ഗ​ബാ​ധ​യേ​റ്റു. ചൊ​വ്വാ​ഴ്​​ച രോ​ഗം ബാ​ധി​ച്ച​ത്​ ഹോ​സ്​​റ്റ​ലി​ൽ താ​മ​സി​ച്ച്​ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക​ല്ല. ദി​വ​സ​വും വീ​ട്ടി​ൽ പോ​യി വ​രു​ന്ന​വ​ർ​ക്കാ​ണ്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​വ​രു​ടെ സാ​മ്പി​ൾ പ​രി​ശോ​ധ​ന​ക്കാ​യി ആ​ല​പ്പു​ഴ വൈ​റോ​ള​ജി ല​ബോ​റ​ട്ട​റി​യി​ലേ​ക്ക്​ അ​യ​ച്ചു. കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലു​ള്ള​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഈ ​കു​ട്ടി​ക​ൾ​ക്ക്​ രോ​ഗം പ​ട​രാ​നി​ട​യാ​യ സാ​ഹ​ച​ര്യം ജി​ല്ല ആ​രോ​ഗ്യ​വ​കു​പ്പ്​ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ ഹോ​സ്​​റ്റ​ലി​ലെ 56 കു​ട്ടി​ക​ളെ​യാ​ണ്​ രോ​ഗം ബാ​ധി​ച്ച​ത്.

ഇ​വ​ർ​ക്ക്​ നോ​റോ വൈ​റ​സ് ത​ന്നെ​യെ​ന്ന്​ അ​ന്തി​മ​റി​പ്പോ​ർ​ട്ട്​ തി​ങ്ക​ളാ​ഴ്​​ച വ​ന്നി​രു​ന്നു. പി​ന്നാ​ലെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​വും നി​രീ​ക്ഷ​ണ​വു​മാ​ണ്​ കോ​ള​ജി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വീ​ണ്ടും നാ​ലു​പേ​ർ​ക്ക്​ രോ​ഗം ബാ​ധി​ച്ച​തോ​ടെ ​പ്ര​തി​രോ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി​യി​രി​ക്കു​യാ​ണ്​ അ​ധി​കൃ​ത​ർ. ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നി​ലാ​ക്കാ​ൻ കോ​ള​ജ്​ അ​ധി​കൃ​ത​ർ​ക്ക്​ ഡി.​എം.​ഒ നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
TAGS:Norovirus Thrissur 
News Summary - Norovirus confirmed for four more students in Thrissur
Next Story