Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.എസ്.എസുമായി ഒരു ഒത്തുതീർപ്പുമില്ല -എം.എ. ബേബി

text_fields
bookmark_border
ma baby
cancel
camera_alt

എം.എ. ബേബി

ന്യൂഡൽഹി: എ.ഡി.ജി.പി അജിത് കുമാറും ആർ.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത് തന്നെയാണ് തങ്ങൾക്കും പറയാനുള്ളതെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.

സി.പി.എമ്മിന് ആർ.എസ്.എസുമായി ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പുമില്ല. തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവരട്ടെ. തൃശൂരിൽ ഡീൽ ഉണ്ടെന്ന മട്ടിൽ സംസാരിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. തൃശൂരിൽ ഇടതുപക്ഷത്തിന് വോട്ട് വർധിക്കുകയായിരുന്നു.

എന്നാൽ, യു.ഡി.എഫിന് വലിയതോതിൽ വോട്ട് കുറഞ്ഞു. അത് കണ്ടുപിടിക്കാൻ വലിയ ഗണിതശാസ്ത്ര അറിവിന്റെയൊന്നും ആവശ്യമില്ല. പണ്ട് തലശ്ശേരിയില്‍ തെരഞ്ഞെടുപ്പ് കാലത്ത് ആർ.എസ്.എസ് വോട്ട് ഇടതുപക്ഷത്തിന് വേണ്ടെന്ന് ഇ.എം.എസ് തന്നെ പറഞ്ഞതാണെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - No compromise with RSS - MA baby
Next Story