Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.ഡി നടപടിയിൽ...

ഇ.ഡി നടപടിയിൽ സി.പി.എമ്മോ പിണറായി വിജയനോ ഭയപ്പെടില്ല; റെയ്‌ഡിൽ യു.ഡി.എഫിന് പങ്കുണ്ടോ? -എം.എ. ബേബി

text_fields
bookmark_border
M.A. Baby
cancel
camera_alt

എം.എ. ബേബി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തുന്ന റെയ്‌ഡിനെതിരെ സംശയമുയർത്തി സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. പിണറായി വിജയനെ കൂടാതെ മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി ഉൾപ്പെടെ 12 ഇടങ്ങളിലാണ് ഇ.ഡി പരിശോധന നടത്തുന്നത്. എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ മകൾ വീണ വിജയന്റെയും മൊഴി ഇ.ഡി ഉദ്യോഗസ്ഥർ രേഖപ്പെടുത്തും.

പിണറായി വിജയന്റെ വീട്ടിൽ നടക്കുന്ന റെയ്‌ഡിനെ അപലപിച്ച് സി.പി.എം രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവിനെ ലക്ഷ്യംവെച്ചുള്ള ആക്രമണമാണിതെന്ന് എക്സ് പോസ്റ്റിലൂടെ സി.പി.എം വിമർശിച്ചു.

'സഖാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇ.ഡി റെയ്ഡിനെ സി.പി.ഐ (എം) അപലപിക്കുന്നു. പ്രതിപക്ഷ നേതാവിനെതിരെ ബി.ജെ.പി സർക്കാർ ലക്ഷ്യമിട്ടുള്ള ആക്രമണമാണിത്. ഇത്തരം നടപടികൾ പിണറായി വിജയനെയോ സി.പി.എമ്മിനെയോ ഭയപ്പെടുത്തില്ല. ഈ റെയ്ഡിൽ യു.ഡി.എഫ് സർക്കാർ പങ്കാളിയാണോ?' എന്ന് പോസ്റ്റിലൂടെ ചോദിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA BabyED raidCPMPinarayi VijayanExalogic Company
News Summary - Neither CPM nor Pinarayi Vijayan will be afraid of the ED process Is UDF involved in the raid MA Baby
Next Story