Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് നോ​ർ​ത്തി​ൽ...

കോഴിക്കോട് നോ​ർ​ത്തി​ൽ ക​ട്ട​ക്ക് ക​ട്ട മ​ത്സ​രം

text_fields
bookmark_border
കോഴിക്കോട് നോ​ർ​ത്തി​ൽ ക​ട്ട​ക്ക് ക​ട്ട മ​ത്സ​രം
cancel
camera_alt

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ന​വ്യ ഹ​രി​ദാ​സ് യു​വ വോ​ട്ട​ർ​മാ​ർ​ക്കൊ​പ്പം

കോഴിക്കോട്: നഗരം ഉൾപ്പെടുന്ന കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ തീപാറും പ്രചാരണം. എൽ.ഡി.എഫിനും യു.ഡി.എഫിനും അടിത്തറയുള്ള മണ്ഡലത്തിൽ ഏറെ ആത്മവിശ്വാസത്തോടെയാണ് ഇരുമുന്നണികളും വിവിധ തരം കാമ്പയിനുമായി മുന്നോട്ടുപോകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോര്‍പറേഷനിലുണ്ടായ മുന്നേറ്റം നൽകുന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ പ്രചാരണം കൊഴുപ്പിക്കുന്നത്.

വീടു കയറി വോട്ട് ചോദിക്കൽ, പരമാവധി വോട്ടർമാരെ നേരിട്ട് കാണൽ, മണ്ഡലത്തിലെ പ്രമുഖരെ സന്ദർശിക്കൽ, വി.ഐ.പികളെ പര്യടനത്തിന് എത്തിക്കൽ എന്നിവയെല്ലാം തകൃതിയായി നടക്കുന്നു. വ്യക്തികളെ വിലയിരുത്തി വോട്ട് പെട്ടിയിലാക്കുന്ന മണ്ഡലം കൂടിയാണിത്. അതുകൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളിലടക്കം മുന്നണികളുടെ പ്രചാരണം അലയടിക്കുന്നുണ്ട്. 2001ൽ കോൺഗ്രസിലെ എ.സുജനപാൽ ജയിച്ചതിൽ പിന്നെ എൽ.ഡി.എഫ് മാത്രമാണിവിടെ ജയിച്ചത്.

സിറ്റിങ് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ വിജയത്തുടർച്ചക്കായുള്ള പരിശ്രമത്തിലാണ്. മേയർ പദവിയിൽനിന്ന്‌ 2021ലാണ് അദ്ദേഹം മണ്ഡലത്തിൽനിന്ന് ജനപ്രതിനിധിയാകുന്നത്‌. 12,928 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. അഞ്ച് വർഷം നഗര വളർച്ചക്കായി ചെയ്തതെല്ലാം പറഞ്ഞാണ് വോട്ടർമാരെ കാണുന്നത്. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്, തീരദേശ മേഖലകളിലെ വെള്ളക്കെട്ട്‌ പരിഹരിച്ച 13.5 കോടിയുടെ ജലാശയ നവീകരണങ്ങൾ, സ്കൂളുകൾ കെട്ടിട നവീകരണം, 97 കോടി രൂപയുടെ ബീച്ച് ഗവ. ആശുപത്രി നവീകരണ പദ്ധതി, മെഡിക്കൽ കോളജ് വികസനത്തിന് 4.5 കോടി, വെള്ളയിൽ മത്സ്യഭവൻ നിർമാണം എന്നിവയെല്ലാം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട് നഗരത്തില്‍ വ്യാപക സൗഹൃദവലയമുള്ള പൊതുപ്രവര്‍ത്തകനായ അഡ്വ. കെ. ജയന്തിലൂടെ മണ്ഡലം തങ്ങൾക്ക് അനുകൂലമാക്കാനുള്ള തീവ്രശ്രമമാണ് യു.ഡി.എഫ് നടത്തുന്നത്. വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളുടെ അമരക്കാരനായും അവകാശസമരങ്ങളുടെ മുന്നണിപ്പോരാളിയായും സംഘടനാ പാടവമുള്ള ജയന്ത്, ദീര്‍ഘകാലമായി മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുകയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിൽ പൂർണ വിശ്വാസമർപ്പിച്ചിരിക്കുകയാണ് മുന്നണി.

മണ്ഡലത്തിൽ ബി.ജെ.പി അവഗണിക്കാനാകാത്ത ശക്തിയാണ്. കോര്‍പറേഷനില്‍ ബി.ജെ.പിക്കുള്ള 13 സീറ്റുകളില്‍ ഏഴെണ്ണവും നോര്‍ത്തില്‍ നിന്നാണ് ലഭിച്ചത്. ഇത് ബി.ജെ.പിയുടെ ആത്മ വിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. അതിനാലാണ് തുടര്‍ച്ചയായി മൂന്ന് തവണ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലറായി മണ്ഡലത്തിൽ സുപരിചിതയായ നവ്യ ഹരിദാസിനെ എൻ.ഡി.എ രംഗത്തിറക്കിയത്. വോട്ട് വര്‍ധിപ്പിക്കലല്ല, ജയം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് നവ്യ പറയുന്നു. ഇരുമുന്നണികൾക്കുമൊപ്പം പ്രചാരണ രംഗത്ത് സജീവമാണ് എൻ.ഡി.എ. റോഡ് ഷോ കളിലൂടെയും വോട്ടര്‍മാരെ കണ്ടുമായിരുന്നു നവ്യയുടെ ആദ്യഘട്ട പ്രചരണം.

തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ

ര​ണ്ടു​ത​വ​ണ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ, 2007 മു​ത​ൽ 2011 വ​രെ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ. കാ​ലി​ക്ക​റ്റ്‌ നോ​ർ​ത്ത് ‌സ​ഹ​ക​ര​ണ ബാ​ങ്ക്‌ ഡ​യ​റ​ക്ട​ർ, താ​ജ്‌ ടെ​ക്‌​സ​റ്റ​യി​ൽ​സ്‌‌ ഇ​ൻ​ഡ​സ്‌​ട്രി​യ​ൽ കോ- ​ഓ​പ​റേ​റ്റീ​വ്‌ സൊ​സൈ​റ്റി ‌പ്ര​സി​ഡ​ന്റ്‌ . ഭാ​ര്യ: വ​ത്സ​ല (റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ൾ: വി​ഷ്ണു, ല​ക്ഷ്മി. ബി​ലാ​ത്തി​കു​ളം ര​വീ​സ് ആ​ണ് വീ​ട്.

അ​ഡ്വ. കെ. ​ജ​യ​ന്ത്

കെ.​എ​സ്‌.​യു​വി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​നം തു​ട​ക്കം. കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗ​മാ​യി. 2001 മു​ത​ല്‍ 2007 വ​രെ യൂ​ത്ത് കോ​ണ്‍ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്റ്. 2005 മു​ത​ല്‍ കെ.​പി.​സി.​സി അം​ഗം. ഡി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി, കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ളി​ലെ​ത്തി. 2022 മു​ത​ല്‍ എ.​ഐ.​സി.​സി അം​ഗം. താ​മ​സം തി​രു​വ​ണ്ണൂ​ര്‍. ഭാ​ര്യ ആ​ര്യ ജ​യ​ന്ത് (സെ​ക്ഷ​ന്‍ ഓ​ഫീ​സ​ർ, കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല). മ​ക്ക​ൾ: വി​ഷ്ണു​വ​ര്‍ധ​ന്‍, രാ​ജ്‌​വ​ർ​ധ​ൻ.

ന​വ്യ ഹ​രി​ദാ​സ്

മ​ഹി​ളാ മോ​ർ​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ. 2015 മു​ത​ല്‍ തു​ട​ര്‍ച്ച​യാ​യി മൂ​ന്ന് ത​വ​ണ കോ​ഴി​ക്കോ​ട് കോ​ര്‍പ​റേ​ഷ​ന്‍ കൗ​ണ്‍സി​ർ. ബി​ടെ​ക് ബി​രു​ദം. സോ​ഫ്റ്റ്‌​വെ​യ​ര്‍ എ​ന്‍ജി​നീ​യ​ര്‍ സ്ഥാ​നം രാ​ജി​വെ​ച്ച് പൊ​തു​പ്ര​വ​ര്‍ത്ത​ന രം​ഗ​ത്ത്. ബി.​ജെ.​പി ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍ത്തി​ച്ചു. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നോ​ര്‍ത്തി​ലും വ​യ​നാ​ട് ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധി​ക്കെ​തി​രെ​യും മ​ത്സ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionKozhikode north
News Summary - Neck-and-Neck Contest in Kozhikode North
Next Story