Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശശീന്ദ്രനെ മന്ത്രിയാക്കാൻ ആവശ്യപ്പെടുമെന്ന് എൻ.സി.പി

text_fields
bookmark_border
saseendran
cancel

നെടുമ്പാശ്ശേരി: എ.കെ. ശശീന്ദ്രനെ മന്ത്രിസഭയിലെടുക്കുന്ന കാര്യത്തിൽ രണ്ട്​ ദിവസത്തിനുള്ളിൽ തീരുമാനമുണ്ടായേക്കുമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡൻറ്​ ടി.പി. പീതാംബരൻ. അദ്ദേഹത്തെ മന്ത്രിയാക്കുന്നതിനെച്ചൊല്ലി പാർട്ടിയിൽ തർക്കങ്ങളൊന്നുമില്ല. മന്ത്രിയാക്കാൻ മുഖ്യമന്ത്രിയോടും എൽ.ഡി.എഫ് നേതൃത്വത്തോടും ആവശ്യപ്പെടുമെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. ഡൽഹിയിൽ ദേശീയ പ്രസിഡൻറ്​ ശരദ്​ പവാറുമായി ചർച്ച നടത്തിയശേഷം തിരിച്ചെത്തിയ പീതാംബരൻ വിമാനത്താവളത്തിൽ വാർത്തലേഖകരുമായി സംസാരിക്കുകയായിരുന്നു. 

എ.കെ ശശീന്ദ്രൻ മന്ത്രിസഭയിലേക്ക് തിരികെ എത്തുന്നതിൽ പ്രശ്നമില്ലെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ശശീന്ദ്രന്‍റെ പുനപ്രവേശനം തീരുമാനിക്കേണ്ടത് താൻ മാത്രമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NCP want to LDF for AK Sasindran will Minister Post -Kerala News
Next Story