നവനീതം കഥാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
text_fieldsഡോ. ശാലിനി, അനൂപ് അന്നൂർ, ഗോവിന്ദക്കുറുപ്പ്
കോഴിക്കോട്: യുവ വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായിരുന്ന നവനീതിന്റെ ഓർമക്കായി മീഞ്ചന്ത ആർട്സ് ആൻറ് സയൻസ് കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മ സംഘടിപ്പിച്ച 'നവനീതം' ചെറുകഥ മത്സരത്തിൽ കോട്ടയം സ്വദേശിനി ഡോ. ശാലിനിക്ക് ഒന്നാം സ്ഥാനം. 'നീലശംഖുപുഷ്പങ്ങൾ' എന്ന ചെറുകഥയാണ് 5000 രൂപയുടെ ഒന്നാം സമ്മാനത്തിനർഹമായത്. അനൂപ് അന്നൂർ (പാതാളപ്പിടപ്പ്),ഗോവിന്ദക്കുറുപ്പ് ( ഗർഭരക്ഷക്കുള്ള ഉപാധികൾ) എന്നീ കഥകൾ രണ്ടും മൂന്നും (3000, 2000) സ്ഥാനങ്ങൾ നേടി. എസ്. സചിൻ ( ഭൂപടങ്ങൾ തിരുത്തുേമ്പാൾ ശ്രദ്ധിക്കേണ്ടത്), പ്രിൻസ് ജോൺസ് (ആനയിറച്ചി) എന്നിവർക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു.
ആകെ 184 എൻട്രികളാണ് ലഭിച്ചിരുന്നത്. ഡോ. കൽപ്പറ്റ നാരായണൻ, ഡോ. ആസാദ്, ഇ. സന്തോഷ് കുമാർ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

