സമസ്ത ജംഇയ്യത്തുൽ ഖുത്തുബ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് നാസർ ഫൈസി കൂടത്തായി; രാജി മുസ്‌ലിം ലീഗ് വിരുദ്ധ വിഭാഗം നൽകിയ കത്തിന് പിന്നാലെ
text_fieldsകോഴിക്കോട്: സമസ്തയുടെ ഖത്തീബുമാരുടെ സംഘടനയായ ജംഇയ്യത്തുൽ ഖുതുബ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് നാസർ ഫൈസി കൂടത്തായി. മുസ്‌ലിം ലീഗ് വിരുദ്ധ വിഭാഗം തനിക്കെതിരെ വിമർശനം ഉയർത്തിയ സാഹചര്യത്തിലാണ് രാജി.
സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബയുടെ സംസ്ഥാന പ്രവർത്തക സമിതി യോഗം 23ന് കോഴിക്കോട് ചേർന്നപ്പോൾ ചില അംഗങ്ങൾ തനിക്കെതിര പരാതി ഉന്നയിച്ചിരുന്നുവെന്നും പിറ്റേന്ന് തന്നെ താൻ രാജിക്കത്ത് പ്രസിഡൻ്റിന് നൽകിയെന്നും നാസർ ഫൈസി കൂടത്തായി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
തനിക്കെതിരെ നൽകിയ കത്തിൽ ആരോപിച്ച എല്ലാ കാര്യങ്ങൾക്കും കൃത്യമായ മറുപടി പറയാനും വിശദീകരിക്കാനും അവസരം നൽകണമെന്നും സമസ്തയുടെ ആദർശ നിലപാടിൽ ഉറച്ച് നിന്നാണ് ഇതുവരെ പ്രവർത്തിച്ചിട്ടുള്ളൂ എന്നും നാസർ ഫൈസി പറയുന്നു.
സമസ്ത മുശവറ അംഗങ്ങളെയും സാദിഖലി തങ്ങളെയും വ്യക്തിപരമായി പോലും അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയ സംഘടനയുടെ ഭാരവാഹികളെ കുറിച്ചും താൻ ഉന്നയിച്ച കാര്യത്തിൽ തെളിവുകൾ ബോധ്യപ്പെടുത്താൻ അടുത്ത പ്രവർത്തക സമിതിയിൽ അവസരം നൽകണമെന്നും നാസർ ഫൈസി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

