Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാരായണന്റെ കന്നിവോട്ട്...

നാരായണന്റെ കന്നിവോട്ട് 80ാം വയസ്സിൽ

text_fields
bookmark_border
നാരായണന്റെ കന്നിവോട്ട് 80ാം വയസ്സിൽ
cancel
camera_alt

80ാം വ​യ​സ്സി​ൽ ക​ന്നി​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ നാ​രാ​യ​ണ​ൻ പോ​ളി​ങ് ബൂ​ത്തി​ന് മു​ന്നി​ൽ


പെ​രി​ന്ത​ൽ​മ​ണ്ണ: ക​ന്നി​വോ​ട്ട് ചെ​യ്ത സ​ന്തോ​ഷ​ത്തി​ലാ​ണ് 80കാ​ര​നാ​യ ആ​ന​മ​ങ്ങാ​ട് സ്വ​ദേ​ശി നാ​രാ​യ​ണ​ൻ. ആ​ന​മ​ങ്ങാ​ട് എ.​എ​ൽ.​പി സ്കൂ​ളി​ലെ 149ാം ബൂ​ത്തി​ലാ​ണ് നാ​രാ​യ​ണ​ൻ ത​ന്റെ ആ​ദ്യ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മെ​ല്ലാം മ​ര​ണ​പ്പെ​ട്ട് ഒ​റ്റ​ക്കാ​യ നാ​രാ​യ​ണ​ന് തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളോ റേ​ഷ​ൻ കാ​ർ​ഡോ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​ത്ര​യും കാ​ലം വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​ത്. 40 വ​ർ​ഷ​ത്തോ​ള​മാ​യി ഒ​റ്റ​ക്കാ​ണ് താ​മ​സം.

പ​രേ​ത​രാ​യ എ​രു​മ​ത​ട​ത്തി​ൽ രാ​മ​ന്റെ​യും കോ​ത​മ്മ​യു​ടെ​യും മ​ക​നാ​യ നാ​രാ​യ​ണ​ൻ ആ​ക്രി​സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​റ്റാ​ണ് ഇ​പ്പോ​ൾ ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തു​ന്ന​ത്. വാ​ർ​ധ​ക്യം മൂ​ലം ജോ​ലി​ചെ​യ്യാ​ൻ സാ​ധി​ക്കാ​താ​യി​ട്ടു​ണ്ട്. റേ​ഷ​ൻ കാ​ർ​ഡും വാ​ർ​ധ​ക്യ പെ​ൻ​ഷ​നും ഇ​ല്ലാ​ത്ത​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ സി.​പി.​ഐ പ്ര​വ​ർ​ത്ത​ക ജ്യോ​തി ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ല​ഭ്യ​മാ​യ​ത്. വോ​ട്ട​വ​കാ​ശം നേ​ടാ​നാ​യി​രു​ന്നു പി​ന്നീ​ടു​ള്ള ശ്ര​മം. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ക​യും ആ​ധാ​ർ കാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു. ആ​ധാ​ർ കാ​ർ​ഡ് കി​ട്ടി​യ ഉ​ട​ൻ പെ​ൻ​ഷ​ൻ, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ​ക്ക് കൂ​ടി അ​പേ​ക്ഷ ന​ൽ​കി.

ഷീ​റ്റ് മേ​ഞ്ഞ ചെ​റി​യ വീ​ട്ടി​ൽ വൈ​ദ്യു​തി ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തി​നും അ​ധി​കം വൈ​കാ​തെ പ​രി​ഹാ​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​രാ​യ​ണ​ൻ. ഉ​പ​ജീ​വ​ന​ത്തി​ന് വേ​ണ്ട പെ​ൻ​ഷ​നും റേ​ഷ​നും കി​ട്ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം ചെ​യ്ത് ന​ൽ​കാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ജ്യോ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:First VoteMaiden VoteKerala Assembly Election 2026
News Summary - Narayanan's maiden vote at the age of 80
Next Story