‘അവിടെ എന്‍റെ ആവശ്യമില്ലായിരുന്നു’; പിണറായി സർക്കാറിന്‍റെ കാലത്തെ രാജിയിൽ നളിനി നെറ്റോയുടെ വെളിപ്പെടുത്തൽ
text_fieldsനളിനി നെറ്റോ
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചതിനെക്കുറിച്ചുള്ള നിർണായക വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി കൂടിയായ നളിനി നെറ്റോ. തന്റെ സാന്നിധ്യം അവിടെ ആവശ്യമില്ലെന്നു തോന്നിയതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവച്ചതെന്നും നളിനി നെറ്റോ അറിയിച്ചു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് തന്റെ രാജിയുടെ പിന്നിലെ യഥാർഥ കാരണത്തെക്കുറിച്ച് ആദ്യമായി നളിനി നെറ്റോ സൂചന നൽകിയത്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെട്ട ഉന്നതരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് നളിനി നെറ്റോ രാജിവച്ചതെന്ന് അന്ന് വാർത്തകൾ വന്നിരുന്നെങ്കിലും അവർ പ്രതികരിച്ചിരുന്നില്ല.
`ചിലയിടത്ത് നമ്മുടെ ആവശ്യമില്ലെന്നു നമുക്കു തന്നെ തോന്നും. അങ്ങനെ തോന്നിയപ്പോൾ അവസരം വന്നു. ഉടൻ രാജിവച്ചു. അന്ന് ഡി.ജി.പിയായിരുന്ന സെൻകുമാറിന്റെ നിയമനത്തിൽ എനിക്കു പങ്കില്ല. ഇതെല്ലാം ചെയ്തത് അന്നത്തെ പിണറായി സർക്കാരാണ്,' ആ പ്രശ്നങ്ങൾക്കുശേഷം സെൻകുമാറുമായി സംസാരിച്ചിട്ടില്ലെന്നും നളിനി നെറ്റോ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

