Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൊബൈൽ ​ഫോൺ വഴി കുറ്റകൃത്യം പകർത്തലിന് തടയിട്ടു; പിൻവലിഞ്ഞ് ​മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ

text_fields
bookmark_border
കുറ്റകൃത്യം പകർത്തൽ ഇനി ഇപോസ് മെഷീൻ വഴി മാത്രം
മൊബൈൽ ​ഫോൺ വഴി കുറ്റകൃത്യം പകർത്തലിന് തടയിട്ടു; പിൻവലിഞ്ഞ് ​മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ
cancel

കക്കോടി: ഇപോസ് മെഷീൻ വഴി മാ​ത്രമേ നിയമലംഘനങ്ങൾപകർത്തി ഇ ചെലാൻ ചെയ്യാവൂ എന്ന പുതിയ നിർദേശം മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് തിരിച്ചടിയാകുന്നു. വകുപ്പ് നൽകിയ പല മെഷീനുകൾക്കും വേണ്ടത്ര ഗുണമേന്മ ഇല്ലാത്തതും ഉദ്യോഗസ്ഥർക്ക് ഒരേസമയം കൈകാര്യം ചെയ്യാൻ വേണ്ടത്ര എണ്ണം ഇല്ലാത്തതുമാണ് തിരിച്ചടിയാകുന്നത്. ഇതു വരെ ഉദ്യോഗസ്ഥർ തങ്ങളുടെ ​​മൊബൈൽ ഫോൺ കാമറ ഉപയോഗിച്ച് നിയമലംഘനങ്ങൾ പിടികൂടി പിഴ ചുത്തിയിരുന്നു.

മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വാഹന നിയമലംഘനങ്ങൾ ​​മൊബൈൽ ഫോണിൽ പകർത്തേണ്ട, പകരം ഇപോസ് മെഷീൻ വഴി മാത്രമേ പാടുള്ളൂവെന്നാണ് നിർദേശം ലഭിച്ചിരിക്കുന്നത്. ഗുരുതരായ കുറ്റകൃത്യങ്ങൾ കണ്ടാൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ചിത്രംപകർത്തി പിഴ ചുമത്തുന്നതിനും അറുതിയായി. ഇപോസ് മെഷീനിൽ പകർത്തിയ കുറ്റകൃത്യ ചിത്രത്തിന് തെളിച്ചമില്ലെന്ന കാരണം പറഞ്ഞ് കഴിഞ്ഞ ദിവസം കോഴിക്കോട്ടെ കോടതി തള്ളിയതും ഉദ്യോഗസ്ഥന് തിരിച്ചടിയായി. കോടതികളിൽ നിന്നുള്ള മാനക്കേട് ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർക്കുകയാണ്.

അപ്ഡേഷന്റെ ഭാഗമായി ​​മൊബൈൽ ഫോണിൽ ഇചെലാൻ വിവരങ്ങളും ലഭിക്കാതായി. ഇപോസ് മെഷീനിലൂടെ മാത്രമേ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ. വെറുതെ പൊല്ലാപ്പ് ഏറ്റെടുത്തുവെക്കെണ്ടെന്ന നിലപാടാണ് നിലവിൽ ഉദ്യോഗസ്ഥർക്കുള്ളത്. ​​മെഷീൻ കൈവശം ഉണ്ടെങ്കിലും അവ വ്യക്തവും കൃത്യവുമല്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് തന്നെ പണികിട്ടുന്ന അവസ്ഥയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MVD Officials Face Setbacks Over New Directive to Use e-POS Machines for Traffic Violations
Next Story