Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തദ്ദേശ തെരഞ്ഞെടുപ്പിലെ വിഭാഗീയത; ജില്ലയിലെ ഏഴ് മുസ്‍ലിം ലീഗ് നേതാക്കൾക്ക് താക്കീത്

text_fields
bookmark_border
തദ്ദേശ തെരഞ്ഞെടുപ്പിലെ വിഭാഗീയത; ജില്ലയിലെ ഏഴ് മുസ്‍ലിം ലീഗ് നേതാക്കൾക്ക് താക്കീത്
cancel

ക​ൽ​പ​റ്റ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ഭാ​ഗീ​യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ മു​സ്‍ലിം ലീ​ഗി​ലെ ഏ​ഴ് പ്ര​മു​ഖ നേ​താ​ക്ക​ൾ​ക്ക് പാ​ർ​ട്ടി​യു​ടെ താ​ക്കീ​ത്. ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് നേ​താ​ക്ക​ളെ ശാ​സി​ച്ച​ത്. ആ​രോ​പ​ണ വി​ധേ‍യ​രാ​യ നേ​താ​ക്ക​ൾ കു​റ്റം സ​മ്മ​തി​ക്കു​ക​യും മാ​പ്പ​പേ​ക്ഷ ന​ൽ​കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് പാ​ർ​ട്ടി ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​വാ​തി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് യു.​ഡി.​എ​ഫ് ത​രം​ഗം ആ​ഞ്ഞു​വീ​ശി​യ​പ്പോ​ഴും മു​ന്ന​ണി ഭ​രി​ച്ചി​രു​ന്ന ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണം വി​ഭാ​ഗീ​യ​ത​യാ​ണെ​ന്ന് അ​ന്നു ത​ന്നെ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. മു​നി​സി​പ്പ​ൽ പ​രി​ധി​യി​ലെ ചി​ല നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​സ്സ​ഹ​ക​ര​ണ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും പാ​ർ​ട്ടി കു​ത്ത​ക​യാ​യ ചി​ല വാ​ർ​ഡു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണ​മാ​വു​ക​യും ചെ​യ്തു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മു​സ്‍ലിം ലീ​ഗ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പി​രി​ച്ചു​വി​ടു​ക​യും അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന​തി​ന് മൂ​ന്നം​ഗ സ​മി​തി​യെ ജി​ല്ല ക​മ്മി​റ്റി ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ജി​ല്ല സെ​ക്ര​ട്ട​റി പി.​പി. അ​യൂ​ബ്, നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ന്റ് എം.​സി.​എം. ജ​മാ​ൽ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി ക​ട​വ​ത്ത് ഹം​സ എ​ന്നി​വ​ർ അ​ട​ങ്ങി​യ സ​മി​തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് ഏ​ഴ് നേ​താ​ക്ക​ൾ ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

മ​ത്സ​രി​ച്ച 12 സീ​റ്റി​ൽ അ​ഞ്ച് സീ​റ്റി​ലാ​ണ് ലീ​ഗ് പ​രാ​ജ​യ​പ്പെ​ട്ട​ത്. ഇ​തി​ൽ മൂ​ന്ന് സീ​റ്റ് മു​സ്‍ലിം ലീ​ഗ് കോ​ട്ട​യാ​യി​ട്ടും പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​ത് നേ​താ​ക്ക​ളു​ടെ നി​സ്സം​ഗ നി​ല​പാ​ടാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. തു​ട​ർ​ന്ന് ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും തെ​റ്റ് സ​മ്മ​തി​ച്ച് ഇ​വ​ർ മാ​പ്പ​പേ​ക്ഷ ന​ൽ​കി​യ​തോ​ടെ താ​ക്കീ​തി​ൽ ന​ട​പ​ടി ഒ​തു​ക്കു​ക​യാ​യി​രു​ന്നു. പാ​ർ​ട്ടി​യു​ടെ ജി​ല്ല, മ​ണ്ഡ​ലം, മു​നി​സി​പ്പ​ൽ ഭാ​ര​വാ​ഹി​ക​ളും യൂ​ത്ത് ലീ​ഗ്, എ​സ്.​ടി.​യു ജി​ല്ല ഭാ​ര​വാ​ഹി​ക​ളും ആ​യ ഏ​ഴ് പേ​ർ​ക്കാ​ണ് വി​ഭാ​ഗീ​യ​ത​യു​ടെ പേ​രി​ൽ താ​ക്കീ​ത് ന​ൽ​കി​യ​ത്. മാ​പ്പ​പേ​ക്ഷ​യെ തു​ട​ർ​ന്ന് മ​ര​വി​പ്പി​ച്ച മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പു​ന​ര​ജ്ജീ​വി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muslim League Warns Seven Leaders
Next Story