വിമുക്തഭടന്റെ കൊലപാതകം; സുഹൃത്ത് പിടിയില്‍
text_fieldsഗോവിന്ദന്‍കുട്ടി
ആനക്കര: വിമുക്തഭടന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്ത് അറസ്റ്റില്‍. പട്ടിശ്ശേരി സ്വദേശി ഷഫീഖിനെയാണ് ചങ്ങരംകുളം പൊലീസ് പിടികൂടിയത്. തൃത്താല വേങ്ങശ്ശേരി കൂട്ടാക്കില്‍ ഗോവിന്ദന്‍കുട്ടിയെ (73) കഴിഞ്ഞദിവസമാണ് നീലിയാട്ടെ ആളൊഴിഞ്ഞ വളപ്പിലെ ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും ഒരുമിച്ച് മദ്യപിക്കാറുണ്ട്. സംഭവത്തിന്റെ രണ്ട് ദിവസം മുമ്പ് ഇരുവരെയും നീലിയാട് ഒരുമിച്ച് കണ്ടവരുണ്ട്. അതിന് ശേഷം ഇവര്‍ തമ്മില്‍ അടിപിടി നടന്നതായും ദൃക്സാക്ഷികള്‍ പറയുന്നു.
ഗോവിന്ദന്‍കുട്ടിയുടെ കൊലപാതക ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ കോഴിക്കോട് വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. കൂടുതല്‍ പ്രതികളുണ്ടോയെന്ന് പൊലീസിന് സ്ഥിരീകരിക്കേണ്ടതുണ്ട്.

