Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വകാര്യ​...

സ്വകാര്യ​ ബസുകളിലധികവും ഓടുന്നത്​ വാഹനനികുതി അടക്കാതെ

text_fields
bookmark_border
private buses
cancel

കോ​ഴി​ക്കോ​ട്​: സം​സ്ഥാ​ന​ത്ത് ഭൂ​രി​ഭാ​ഗം സ്വ​കാ​ര്യ​ ബ​സു​ക​ളും മാ​സ​ങ്ങ​ളാ​യി ഓ​ടു​ന്ന​ത്​ വാ​ഹ​ന​നി​കു​തി അ​ട​ക്കാ​തെ. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന്​ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യം പ്ര​തീ​ക്ഷി​ച്ച്​ കാ​ത്തു​ക​ഴി​ഞ്ഞ സ്വ​കാ​ര്യ ബ​സു​ക​ളാ​ണ്​ വാ​ഹ​ന നി​കു​തി അ​ട​ക്കാ​തെ നി​ര​ത്തി​ൽ ഓ​ടു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ​പെ​ട്ടാ​ൽ ബ​സി​നോ ബ​സ്​ യാ​ത്ര​ക്കാ​ർ​ക്കോ ഒ​രു പൈ​സ​പോ​ലും ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കി​ല്ലെ​ന്ന​റി​ഞ്ഞി​ട്ടും ബ​സു​ക​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​ന്​ അ​ധി​കൃ​ത​ർ മൗ​നാ​നു​വാ​ദം ന​ൽ​കു​ക​യാ​ണ്.

നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രെ ചി​ല മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ങ്കി​ലും 'ക​ണ്ണു​ചി​മ്മാ​നാ'​ണ്​ മു​ക​ളി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശം. കോ​വി​ഡി​നെ തു​ട​ർ​ന്ന്​ 2020 ഡി​സം​ബ​ർ 31 മു​ത​ൽ 2021 ജൂ​ൺ 30 വ​രെ എ​ല്ലാ നി​കു​തി​ക​ളും സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി​യി​രു​ന്നു. 2021 ജൂ​ലൈ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള നി​കു​തി ഒ​ഴി​വാ​ക്കു​മെ​ന്ന്​ ക​രു​തി പ​ല ബ​സു​ട​മ​ക​ളും കാ​ത്തി​രു​ന്നു. മൂ​ന്നാം പാ​ദ നി​കു​തി കാ​ലാ​വ​ധി​ ഫെ​ബ്രു​വ​രി 14 ക​ഴി​യാ​നി​രി​ക്കെ ഭൂ​രി​ഭാ​ഗം ബ​സു​ക​ളും നി​കു​തി അ​ട​ച്ചി​ട്ടി​ല്ല. നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തി​നു​പ​ക​രം ബ​സ് ചാ​ർ​ജ്​ വ​ർ​ധി​പ്പി​ക്കാ​മെ​ന്ന​താ​ണ്​ സ​ർ​ക്കാ​ർ തീ​രു​മാ​നം.

അ​പ​ക​ട​ത്തി​ൽ​പെ​ട്ടാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ബ​സ് ഉ​ട​മ​ക​ൾ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ടി​വ​രും. അ​പ​ക​ട​ത്തി​ൽ ഏ​റെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടാ​ൽ കോ​ടി​ക​ൾ ത​ന്നെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ടി വ​രും.

ഇ​ല്ലെ​ങ്കി​ൽ ഉ​ട​മ​ക്ക്​ ജ​യി​ലി​ൽ പോ​കേ​ണ്ടി​വ​രും. അ​പ​ക​ട​ത്തി​ൽ​പെ​ട്ട യാ​ത്ര​ക്കാ​ർ​ക്ക് ഒ​ന്നും ല​ഭി​ക്കു​ക​യു​മി​ല്ല. ബ​സ് ജ​പ്തി ചെ​യ്താ​ൽ ത​ന്നെ15 ല​ക്ഷം വ​രെ​യേ കി​ട്ടു​ക​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private busesvehicle tax
News Summary - Most private buses run without paying vehicle tax
Next Story