Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​കാ​ശം...

ആ​കാ​ശം അ​ട​ഞ്ഞു​ത​ന്നെ; കേ​ര​ള​ത്തി​ൽ​നി​ന്ന് 60ല​ധി​കം സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി

text_fields
bookmark_border
ആ​കാ​ശം അ​ട​ഞ്ഞു​ത​ന്നെ; കേ​ര​ള​ത്തി​ൽ​നി​ന്ന് 60ല​ധി​കം സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി
cancel

ഗ​ള്‍ഫ് മേ​ഖ​ല​യി​ല്‍ യു​ദ്ധ​സ​മാ​ന സാ​ഹ​ച​ര്യ​വും ആ​ക്ര​മ​ണ​ങ്ങ​ളും തു​ട​രു​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​ൽ​നി​ന്നും തി​രി​ച്ചു​മു​ള്ള അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വി​സു​ക​ളു​ടെ താ​ളം തെ​റ്റ​ല്‍ തു​ട​രു​ന്നു. ചൊ​വ്വാ​ഴ്ച ക​രി​പ്പൂ​രി​ൽ​നി​ന്ന് അ​ഞ്ച് അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍വി​സു​ക​ള്‍ മാ​ത്ര​മാ​ണ് അ​ന്താ​രാ​ഷ്ട്ര സെ​ക്ട​റി​ലേ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് ന​ട​ന്ന​ത്. 13 വി​മാ​ന സ​ര്‍വി​സു​ക​ള്‍ വ്യോ​മ​യാ​ന പാ​ത​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ കാ​ര​ണം റ​ദ്ദാ​ക്കി. ക​രി​പ്പൂ​രി​ലേ​ക്ക് എ​ത്തേ​ണ്ടി​യി​രു​ന്ന 15 വി​മാ​ന​ങ്ങ​ള്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്ന് സ​ര്‍വി​സ് ന​ട​ത്തി​യി​രു​ന്നി​ല്ല.

മ​സ്‌​ക​ത്തി​ലേ​ക്ക് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ന്റേ​യും സ​ലാം എ​യ​റി​ന്റേ​യും ഓ​രോ സ​ര്‍വി​സു​ക​ളും റി​യാ​ദി​ലേ​ക്ക് ഫ്ലൈ ​നാ​സ്, സൗ​ദി എ​യ​ര്‍ലൈ​ന്‍സ് എ​ന്നി​വ​യു​ടെ ഓ​രോ സ​ര്‍വി​സു​ക​ളും ക്വ​ലാ​ലം​പൂ​രി​ലേ​ക്ക് എ​യ​ര്‍ റേ​ഷ്യ​യു​ടെ ഒ​രു സ​ര്‍വി​സു​മാ​ണ് ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ​ത്. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്ന് ഇ​തേ വി​മാ​ന​ങ്ങ​ള്‍ ക​രി​പ്പൂ​രി​ല്‍ എ​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു തി​രി​ച്ചു​ള്ള യാ​ത്ര.

ചൊ​വ്വാ​ഴ്ച അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള നാ​ല് സ​ര്‍വി​സു​ക​ളും റാ​സ​ല്‍ഖൈ​മ, ദോ​ഹ, ദു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ര​ണ്ട് സ​ര്‍വി​സു​ക​ള്‍ വീ​ത​വും ഷാ​ര്‍ജ, ബ​ഹ​റൈ​ന്‍, അ​ല്‍ഐ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ഓ​രോ സ​ര്‍വി​സു​ക​ള്‍ വീ​ത​വു​മാ​ണ് മു​ട​ങ്ങി​യ​ത്. നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്ന് അ​ഞ്ചു സ​ർ​വി​സു​ക​ൾ മാ​ത്ര​മാ​ണ് ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ആ​കെ​യു​ണ്ടാ​യ​ത്. കൊ​ച്ചി​യി​ൽ നി​ന്നു​ള്ള 20 സ​ർ​വി​സു​ക​ളും കൊ​ച്ചി​യി​ലേ​ക്കു​ള്ള 19 സ​ർ​വി​സു​ക​ളും റ​ദ്ദാ​ക്കി. ഒ​മാ​ൻ എ​യ​ർ മ​സ്‌​ക​ത്തി​ലേ​ക്ക് ര​ണ്ട് സ​ർ​വി​സ് ന​ട​ത്തി. സൗ​ദി എ​യ​ർ​ലൈ​ൻ​സ് റി​യാ​ദി​ലേ​ക്കും എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് മ​സ്‌​ക്ക​ത്തി​ലേ​ക്കും എ​യ​ർ അ​റേ​ബ്യ ഷാ​ർ​ജ​യി​ലേ​ക്കും സ​ർ​വി​സ് ന​ട​ത്തി.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ ചൊ​വ്വാ​ഴ്ച​യും കൂ​ട്ട​ത്തോ​ടെ റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് 13 വി​മാ​ന സ​ർ​വി​സു​ക​ളാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. ഗ​ൾ​ഫി​ൽ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള 14 സ​ർ​വി​സു​ക​ളും റ​ദ്ദാ​ക്കി. ഷാ​ർ​ജ, കു​വൈ​ത്ത്, ദോ​ഹ, അ​ബൂ​ദ​ബി, ദു​ബൈ, ബ​ഹ്​​റൈ​ൻ, ദ​മ്മാം സ​ർ​വി​സാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. ഇ​തി​ൽ അ​ഞ്ചെ​ണ്ണം​​അ​ബൂ​ദ​ബി​യി​ലേ​ക്കും മൂ​ന്നെ​ണ്ണം ഷാ​ർ​ജ​യി​ലേ​ക്കു​മാ​യി​രു​ന്നു.

ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ബു​ധ​നാ​ഴ്ച പു​റ​പ്പെ​ടേ​ണ്ട ദോ​ഹ, അ​ബൂ​ദ​ബി, ഷാ​ർ​ജ, ദു​ബൈ വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. എ​ന്നാ​ൽ, മ​സ്ക​ത്തി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സ് റ​ദ്ദാ​ക്കി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight servicemiddle east issueIsrael Iran War
News Summary - More than 60 flights cancelled from Kerala
Next Story