തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കൂടുതൽ സർവിസുകൾ; വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കൂടുതൽ വിമാന സർവിസുകൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 28 വരെയുള്ള വിന്റർ ഷെഡ്യൂളിന്‍റെ ഭാഗമായി സർവിസുകൾ 22 ശതമാനം വർധിപ്പിച്ചു.
പ്രതിവാര എയർ ട്രാഫിക് മൂവ്‌മെന്റുകൾ 732 ആയി ഉയരും. നിലവിലെ സമ്മർ ഷെഡ്യൂളിൽ ഇത് 600 ആയിരുന്നു. നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് പുതിയ സർവിസുകൾ ഉടൻ തുടങ്ങും. കണ്ണൂർ, കൊച്ചി, ബംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സർവിസുകളുടെ എണ്ണം വർധിപ്പിക്കും. വിദേശ നഗരങ്ങളായ ദമ്മാം, റിയാദ്, കുവൈറ്റ്, ക്വാലാലംപൂർ, മാലെ എന്നിവിടങ്ങളിലേക്കും സർവിസുകൾ വർധിക്കും.
രാജ്യാന്തര സർവിസുകൾ:
300 പ്രതിവാര എ.ടി.എമ്മുകളിൽനിന്ന് 326 ആയി കൂടും -ഒമ്പത് ശതമാനം വർധന
പ്രതിവാര സർവിസുകൾ:
•അബുദാബി – 66
•ഷാർജ – 56
•ദമ്മാം – 28
•കുവൈത്ത് – 24
•മാലെ – 24
•ദുബൈ – 22
• മസ്കത്ത് – 22
•ക്വലാലംപൂർ – 22
• ദോഹ – 20
•സിംഗപ്പൂർ – 14
•ബഹ്‌റൈൻ – 10
•കൊളംബോ – 08
•റിയാദ് – 06
•ഹാനിമാധൂ – 04
ആഭ്യന്തര സർവിസുകൾ:
പ്രതിവാര എ.ടി.എമ്മുകൾ 300ൽ നിന്ന് 406 ആയി ഉയരും -35 ശതമാനം വർധന
•ബെംഗളൂരു – 92
•ഡൽഹി – 84
•മുംബൈ – 70
•ചെന്നൈ – 42
•ഹൈദരാബാദ് – 28
•നവി മുംബൈ – 28
•കൊച്ചി – 26
•ട്രിച്ചി – 12
•കണ്ണൂർ – 10
•പുണെ – 08
•മംഗളൂരു – 06
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

