Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബിയിലേക്കും ദമ്മാമിലേക്കും തിരുവനന്തപുരത്ത് നിന്ന് കൂടുതൽ വിമാന സർവീസ്

text_fields
bookmark_border
indigo airlines
cancel
Listen to this Article

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ വിദേശ സർവീസുകൾ തുടങ്ങുന്നു. യു.എ.ഇയിലെ അബൂദബി സൗദി അറേബ്യയിലെ ദമ്മാം എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ എയർലൈൻസ് പുതിയ സർവീസുകൾ തുടങ്ങുന്നത്.

തിരുവനന്തപുരം-അബൂദബി സർവീസ് നാളെ മുതൽ തുടങ്ങും. രാത്രി 9.30ന് തിരുവനന്തപുരത്തു നിന്ന് യാത്ര തിരിക്കുന്ന വിമാനം (6ഇ 1609) 12.10ന് അബൂദബിയിൽ എത്തും. തിരികെ പുലർച്ചെ 1.30ന് അബൂദബിയിൽ നിന്ന് യാത്ര തിരിക്കുന്ന വിമാനം (6ഇ 1612) രാവിലെ 7.15ന് തിരുവനന്തപുരത്തെത്തും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സർവീസ്‌.

ദമ്മാമിലേക്കുള്ള സർവീസ് ജൂലൈ ഒന്നിന് തുടങ്ങും. രാവിലെ 7.55ന് തിരുവനന്തപുരത്തു നിന്ന് തിരിക്കുന്ന വിമാനം (6ഇ 1607) 10.10ന് ദമ്മാമിൽ എത്തും. തിരികെ 11.35ന് തിരിക്കുന്ന വിമാനം (6ഇ 1608) വൈകിട്ട് 7.30ന് തിരുവനന്തപുരത്ത് എത്തും. രണ്ട് സർവീസുകളുടെയും ബുക്കിങ് തുടങ്ങി.

ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങണമെന്ന യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യം പരിഗണിച്ചാണ് പുതിയ സർവീസുകൾ തുടങ്ങുന്നതെന്ന് വിമാനത്താവള അധികതർ വാർത്താകുറിപ്പിൽ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - More flights from Thiruvananthapuram to Abu Dhabi and Dammam
Next Story