Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽനിന്ന് കൂടുതൽ...

കേരളത്തിൽനിന്ന് കൂടുതൽ ​വിമാന സർവിസ്​

text_fields
bookmark_border
കേരളത്തിൽനിന്ന് കൂടുതൽ ​വിമാന സർവിസ്​
cancel

തി​രു​വ​ന​ന്ത​പു​രം: ശൈ​ത്യ​കാ​ല ഷെ​ഡ്യൂ​ളിൽ കേ​ര​ള​ത്തി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് പ ്ര​തി​ദി​നം 30 വി​മാ​ന സ​ർ​വി​സു​ക​ൾ കൂ​ടു​ത​ലാ​യി ന​ട​ത്തു​മെ​ന്ന് വി​മാ​ന​ക്ക​മ്പ​നി മേ​ധാ​വി​ക​ളു​ടെ യേ ാ​ഗ​ത്തി​ൽ കേ​ന്ദ്ര വ്യോ​മ​യാ​ന സെ​ക്ര​ട്ട​റി പ്ര​ദീ​പ് സി​ങ് ഖ​രോ​ള ഉ​റ​പ്പു​ന​ൽ​കി. മൂ​ന്നു​മാ​സ​ത്തി​ ന​കം ഇ​ത് നി​ല​വി​ൽ വ​രും. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് അ​ധി​ക​മാ​യി അ​ഞ്ച് സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​കും. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള സ​ർ​വി​സു​ക​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ യോ​ഗം വി​ളി​ച്ച​ത്.

കേ​ര​ള​ത്തി​ലെ മൂ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വി​മാ​ന ഇ​ന്ധ​ന നി​കു​തി നി​ര​ക്ക് 25 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് അ​ഞ്ചു​ശ​ത​മാ​ന​മാ​യും ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു​ശ​ത​മാ​ന​മാ​യും കു​റ​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ പ​റ​ഞ്ഞു. കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തിയാ​ൽ ഇ​ന്ധ​ന​നി​കു​തി നി​ര​ക്ക് ഇ​നി​യും കു​റ​ക്കാ​ം. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കാ​ൻ എ​യ​ർ​പോ​ർ​ട്ട്സ്​ അ​തോ​റി​റ്റി ത​യാ​റാ​ക​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി ഉ​ഷ പാ​ഡി, എ​യ​ർ​പോ​ർ​ട്ട്സ്​ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ അ​നു​ജ് അ​ഗ​ർ​വാ​ൾ, ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്, സി​വി​ൽ ഏ​വി​യേ​ഷ​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ്യോ​തി​ലാ​ൽ, ആ​ഭ്യ​ന്ത​ര അ​ഡീ. ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി​ശ്വാ​സ്​ മേ​ത്ത, സി​യാ​ൽ എം.​ഡി വി.​ജെ. കു​ര്യ​ൻ, ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് എം.​ഡി വി. ​തു​ള​സീ​ദാ​സ് തു​ട​ങ്ങി​യ​വ​രും വി​വി​ധ വി​മാ​ന​ക്ക​മ്പ​നി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsflight servicemalayalam news
News Summary - more flight service from kerala-kerala news
Next Story