ക്രിപ്റ്റോ കറൻസിയുടെ പേരിൽ മണി ചെയിൻ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
text_fieldsമിഥുൻദാസ്
പാലക്കാട്: ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ച് വൻ ലാഭം ഉണ്ടാക്കാമെന്ന് പ്രചാരണം നടത്തി ഓൺലൈനായി മണി ചെയിൻ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനിയെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
കല്ലേപ്പുള്ളി പൗർണമി നിവാസിൽ മിഥുൻദാസ് (35) ആണ് പിടിയിലായത്. മെറ്റഫോഴ്സ് എന്ന ഓൺലൈൻ ട്രേഡിങ് കമ്പനിയിൽ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തി ലാഭം ഉണ്ടാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. നിരവധി പേർക്ക് ഒരുലക്ഷം മുതൽ 20 ലക്ഷം വരെ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രതിയുടെ കല്ലേപ്പുള്ളിയിലുള്ള വീട്ടിൽ പരിശോധന നടത്തിയ പൊലീസ് സംഘം ബി.എം.ഡബ്ല്യു കാറും, ഫോക്സ് വോഗൺ കാറും, ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പണമിടപാട് രേഖകളും പിടിച്ചെടുത്തു.

