Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വരാപ്പുഴ അതിരൂപത മുൻ വികാരിജനറൽ മോൺ. ജോസഫ് പാടിയാരംപറമ്പിൽ അന്തരിച്ചു

text_fields
bookmark_border
വരാപ്പുഴ അതിരൂപത മുൻ വികാരിജനറൽ മോൺ. ജോസഫ് പാടിയാരംപറമ്പിൽ അന്തരിച്ചു
cancel

കൊച്ചി: വരാപ്പുഴ അതിരൂപത മുൻ വികാരിജനറലും അതിരൂപതയുടെ ഭദ്രാസന ദേവാലയമായ സെന്റ്. ഫ്രാൻസിസ് അസ്സീസി കത്തീഡ്രലിന്റെ ഇപ്പോഴത്തെ വികാരിയുമായ മോൺ. ജോസഫ് പാടിയാരംപറമ്പിൽ നിര്യാതനായി.

വരാപ്പുഴ അതിരൂപതയുടെ ഭരണ നിർവഹണ രംഗത്തും അജപാലന ശുശ്രുഷ മേഖലകളിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച അദ്ദേഹം മികച്ച സംഘാടകനും നേതൃത്വ പാടവവുമുള്ള ഒരു വൈദികനായിരുന്നു.

വരാപ്പുഴ അതിരൂപത വികാരി ജനറൽ, എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ, സെന്റ്. ജോസഫ് മൈനർ സെമിനാരി റെക്ടർ, പെരുമ്പിള്ളി ക്രിസ്തു ജയന്തി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ, ഹോളി ഏഞ്ചൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച അദ്ദേഹം പറവൂർ ഡോൺ ബോസ്ക്കോ, എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സിസി കാത്തീഡ്രൽ, എളംകുളം എന്നീ സ്ഥലങ്ങളിൽ സഹവികാരിയായും നെട്ടൂർ, കാക്കനാട്, പറവൂർ, കലൂർ, വെണ്ടുരുത്തി, എറണാകുളം ഇൻഫെന്റ് ജീസസ്, കളമശ്ശേരി സെന്റ്. ജോൺ ഓഫ് ഗോഡ്, എന്നീ ഇടവകകളിൽ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വരാപ്പുഴ അതിരൂപതയുടെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കെ.എൽ.സി.എ സ്പെഷ്യൽ ഡയറക്ടർ, ജനറൽ കോഡിനേറ്റർ ഫോർ മിനിസ്ട്രിസ് ആൻഡ് കമ്മീഷൻസ്, അതിരൂപതാ ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ, അതിരൂപതാ ആലോചന സമിതി അംഗം, ഫൊറോനാ വികാരി തുടങ്ങിയ സേവനങ്ങളും അനുഷ്ഠിച്ചിട്ടുണ്ട്.

ഇപ്പോൾ എറണാകുളം സെന്റ്. ഫ്രാൻസിസ് അസ്സിസി കത്തീഡ്രലിൽ വികാരിയായി സേവനം അനുഷ്ഠിക്കവെ ആണ്ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mon. joseph padiyaram parambil passes away
Next Story