Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോദി ബാറ്റിസ്‌റ്റയുടെ...

മോദി ബാറ്റിസ്‌റ്റയുടെ പാതയിൽ -എം.എ. ബേബി

text_fields
bookmark_border
MA Baby
cancel

കോട്ടയം: ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഉത്തരവിട്ട ക്യൂബയിലെ ബാറ്റിസ്റ്റയുടെ ഭരണത്തോട് മോദി ഭരണകൂടത്തിന് സാമ്യമുണ്ടെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതിയുടെ (ഐപ്‌സോ) സംസ്ഥാന ക്യാമ്പിന്‍റെ ഭാഗമായി സംഘടിപ്പിച്ച ക്യൂബൻ ഐക്യദാർഢ്യ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യം കണ്ട പുതുസമരത്തിന്‍റെ വിജയം മുന്നില്‍ കണ്ട് നിലപാടുകള്‍ തിരുത്താന്‍ കേന്ദ്രം തയാറാകണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം കെ.സി. ജോസഫ് മുഖ്യപ്രഭാഷണത്തില്‍ ആവശ്യപ്പെട്ടു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷത വഹിച്ചു. ഡൽഹി സമരവിജയത്തിന്‍റെ സൂചകമായി എം.എ. ബേബിക്ക്‌ ബിനോയ് വിശ്വം ഇന്ത്യൻ ഭരണഘടന കൈമാറി.

സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ. അനിൽകുമാർ, ഐപ്‌സോ ഭാരവാഹികളായ അഡ്വ. വി.ബി. ബിനു, എൻ. രമാകാന്തൻ, ബാബു ജോസഫ്‌, പി.കെ. ജനാർദനക്കുറുപ്പ്‌, കെ.ആർ. ശ്രീനിവാസൻ, എ. ജോസ്‌, ബൈജു വയലത്ത്‌, ജോസ്‌ പ്രകാശ്‌, ഇ. വേലായുധൻ, സി. ഉദയകല, എം.എ. ഫ്രാൻസിസ്‌, പി.കെ. ആനന്ദക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiMA BabycubaCPM
News Summary - Modi government similar to Batista regime in Cuba which ordered crackdown on people's protests - CPM General Secretary M.A. Baby
Next Story