Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിചർച്ച: ലീഗിൽ...

മന്ത്രിചർച്ച: ലീഗിൽ പ്രാഥമിക ധാരണ

text_fields
bookmark_border
മന്ത്രിചർച്ച: ലീഗിൽ പ്രാഥമിക ധാരണ
cancel

മ​ല​പ്പു​റം: മു​സ്​​ലിം ലീ​ഗി​ന്‍റെ മ​ന്ത്രി​ച​ർ​ച്ച​യി​ൽ പ്രാ​ഥ​മി​ക ധാ​ര​ണ. ആ​രൊ​ക്കെ മ​ന്ത്രി​മാ​ർ എ​ന്ന​തി​ന് പു​റ​മെ വ​കു​പ്പ് മാ​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ധാ​ര​ണ​യാ​യ​താ​യാ​ണ് വി​വ​രം. കോ​ൺ​ഗ്ര​സ് നി​ർ​ബ​ന്ധം പി​ടി​ച്ചാ​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​ട്ടു​കൊ​ടു​ത്തേ​ക്കും. പ​ക​രം ആ​രോ​ഗ്യ വ​കു​പ്പോ റ​വ​ന്യൂ വ​കു​പ്പോ ആ​വ​ശ‍്യ​പ്പെ​ടും.

അ​ഞ്ചു മ​ന്ത്രി​സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ പ്ര​തീ​ക്ഷ. അ​തേ​സ​മ​യം, 63 എം.​എ​ൽ.​എ​മാ​രു​മാ​യി ച​രി​ത്ര​വി​ജ​യം നേ​ടി​യ കോ​ൺ​ഗ്ര​സ് കൂ​ടു​ത​ൽ മ​ന്ത്രി​മാ​ർ​ക്ക് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ക​യാ​ണെ​ങ്കി​ൽ ലീ​ഗി​ന്‍റെ മ​ന്ത്രി​മാ​രു​ടെ എ​ണ്ണം നാ​ലാ​കാ​നു​ള്ള സാ​ധ‍്യ​ത​യും നേ​തൃ​ത്വം മു​ന്നി​ൽ കാ​ണു​ന്നു. അ​ങ്ങ​നെ വ​ന്നാ​ൽ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പ​ദ​വി​യും ചീ​ഫ് വി​പ്പ് സ്ഥാ​ന​വും ആ​വ​ശ‍്യ​പ്പെ​ടും.

റെ​ക്കോ​ഡ് ഭൂ​രി​പ​ക്ഷ​ത്തോ​ടെ മ​ല​പ്പു​റ​ത്തു​നി​ന്ന് വി​ജ​യി​ച്ച ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ത​ന്നെ​യാ​യി​രി​ക്കും ലീ​ഗ് മ​ന്ത്രി​മാ​രി​ലെ ഒ​ന്നാ​മ​ൻ. അ​ദ്ദേ​ഹം ത​ന്നെ​യാ​യി​രി​ക്കും നി​യ​മ​സ​ഭ​ക​ക്ഷി നേ​താ​വ്. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് പു​റ​മെ, വേ​ങ്ങ​ര​യി​ൽ​നി​ന്ന് വി​ജ​യി​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി​ക്കാ​ണ് മ​ല​പ്പു​റം ജി​ല്ല​യി​ൽ​നി​ന്ന് കൂ​ടു​ത​ൽ സാ​ധ‍്യ​ത. മ​ണ്ണാ​ർ​ക്കാ​ട്ടു​നി​ന്ന് നാ​ലാം ത​വ​ണ​യും വി​ജ​യി​ച്ച എ​ൻ. ഷം​സു​ദ്ദീ​ൻ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ​നി​ന്നു​ള്ള മ​ന്ത്രി​യാ​കും. അ​ടു​ത്ത സാ​ധ‍്യ​ത ഏ​റ​നാ​ട്ടു​നി​ന്ന് നാ​ലാം ത​വ​ണ​യും വി​ജ​യി​ച്ച പി.​കെ. ബ​ഷീ​റി​നാ​ണ്. അ​ല്ലാ​ത്ത പ​ക്ഷം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ​നി​ന്ന് ഒ​രു മ​ന്ത്രി​യു​ണ്ടാ​കും. കു​റ്റ്യാ​ടി​യി​ൽ​നി​ന്ന് വി​ജ​യി​ച്ച പാ​റ​ക്ക​ൽ അ​ബ്ദു​ല്ല​യാ​യി​രി​ക്കും കോ​ഴി​ക്കോ​ട്ടെ മ​ന്ത്രി.

അ​ഞ്ചാം മ​ന്ത്രി​യു​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ മ​ഞ്ചേ​ശ്വ​ര​ത്തു​നി​ന്ന് ര​ണ്ടാം ത​വ​ണ ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ച്ച് വി​ജ​യി​ച്ച എ.​കെ.​എം. അ​ഷ്റ​ഫി​നാ​ണ് സാ​ധ‍്യ​ത. അ​തേ​സ​മ​യം, നാ​ലു മ​ന്ത്രി​സ്ഥാ​ന​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ങ്കി​ൽ എ.​കെ.​എം. അ​ഷ്റ​ഫി​ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പ​ദ​വി​യോ ചീ​ഫ് വി​പ്പ് സ്ഥാ​ന​മോ ന​ൽ​കി​യേ​ക്കും. അ​തോ​ടൊ​പ്പം മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ ഡോ. ​എം.​കെ. മു​നീ​റി​നെ ഭ​ര​ണ​പ​രി​ഷ്കാ​ര ക​മീ​ഷ​ൻ ചെ​യ​ർ​മാ​നാ​ക്ക​ണ​മെ​ന്ന ആ​വ​ശ‍്യ​വും ലീ​ഗ് യു.​ഡി.​എ​ഫി​ൽ ഉ​ന്ന​യി​ക്കാ​ൻ സാ​ധ‍്യ​ത​യു​ണ്ട്.

ലീ​ഗി​ന് ഉ​പ​മു​ഖ‍്യ​മ​ന്ത്രി സ്ഥാ​നം ല​ഭി​ക്കാ​നു​ള്ള സാ​ധ‍്യ​ത​യും നേ​തൃ​ത്വം ത​ള്ളു​ന്നി​ല്ല. എ​ന്നാ​ൽ, അ​തി​നാ​യി മു​ന്ന​ണി​യി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ത​ന്നെ​യാ​ണ് നേ​താ​ക്ക​ൾ. ഉ​പ​മു​ഖ‍്യ​മ​ന്ത്രി​ക്കാ​യി താ​ൽ​പ​ര്യ​മ​റി​യി​ക്കു​മെ​ങ്കി​ലും യു.​ഡി.​എ​ഫി​ൽ സ​മ​വാ​യ​ത്തി​ലെ​ത്തി​യാ​ൽ മാ​ത്ര​മേ ഈ ​ആ​വ​ശ‍്യ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കൂ. അ​ല്ലാ​ത്ത പ​ക്ഷം മു​ന്ന​ണി​യി​ൽ അ​സ്വാ​ര​സ്യ​മു​ണ്ടാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് നേ​തൃ​ത്വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leaguenewsagreementelectionministerialpreliminary
News Summary - Ministerial Talks: Preliminary Agreement in League
Next Story