Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​റൈ​ൻ ഡ്രൈ​വി​ൽ...

മ​റൈ​ൻ ഡ്രൈ​വി​ൽ ഫ്ലാ​റ്റി​ന്റെ കാ​ർ പാ​ർ​ക്കി​ങ്ങി​ൽ; തീ​പി​ടിത്തം

text_fields
bookmark_border
മ​റൈ​ൻ ഡ്രൈ​വി​ൽ ഫ്ലാ​റ്റി​ന്റെ കാ​ർ പാ​ർ​ക്കി​ങ്ങി​ൽ;   തീ​പി​ടിത്തം
cancel
camera_alt

എറണാകുളം മറൈൻ ഡ്രൈവിലെ സമുദ്ര ദർശൻ അപ്പാർട്ട്മെന്റിന്റെ പാർക്കിങ്ങിൽ കാറിന് തീപിടിച്ചതിനെ തുടർന്ന് അണക്കാൻ ശ്രമിക്കുന്ന അഗ്നിശമന സേന

കൊച്ചി: മറൈൻ ഡ്രൈവിന് സമീപമുള്ള അപ്പാർട്ട്മെന്‍റിലെ കാർ പാർക്കിങ്ങിൽ തീപിടിത്തം. ഫ്ലാറ്റിന്‍റെ താഴത്തെ നിലയിലെ പാർക്കിങ് കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് ഇറക്കുകയായിരുന്ന കാറിനാണ് തീപിടിച്ചത്. അഗ്നിരക്ഷാസേനയുടെ നാല് യൂനിറ്റുകൾ സ്ഥലത്തെത്തി തീ പൂർണമായും കെടുത്തി. ആളപായമില്ല. കാറിന്‍റെ പിന്നിൽ നിന്ന് പുക ഉയരുന്നത് കണ്ട് അതിലുണ്ടായിരുന്നവർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് തീപിടിച്ചതായി കണ്ടെത്തിയത്.

ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. മറൈൻ ഡ്രൈവ് സമുദ്ര ദർശൻ അപാർട്ട്മെന്‍റിന്‍റെ താഴത്തെ നിലയിലുള്ള കാർ പാർക്കിങ്ങിലാണ് തീപിടിത്തമുണ്ടായത്. പാർക്കിങ് കേന്ദ്രത്തിൽ നിന്ന് വലിയ രീതിയിൽ കറുത്ത പുകയും പ്ലാസ്റ്റിക് കത്തുന്ന രൂക്ഷമായ ഗന്ധവും ഉയർന്നത് പ്രദേശത്ത് ആശങ്ക പരത്തി. വിവരമറിഞ്ഞ് ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽ നിന്ന് നാല് യൂനിറ്റ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി.

തുടർന്ന് ഓക്സിജൻ മാസ്കുകൾ ധരിച്ച് ഉദ്യോഗസ്ഥർ പാർക്കിങ്ങിനുള്ളിലേക്ക് പ്രവേശിച്ച് വേഗത്തിൽ തന്നെ തീ അണക്കുകയായിരുന്നു. ഫ്ലാറ്റിന് മുകളിലത്തെ നിലകളിൽ നിരവധി കുടുംബങ്ങളും താഴത്തെ നിലകളിൽ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. അവധിയായതിനാൽ മറൈൻ ഡ്രൈവിലും സുഭാഷ് പാർക്കിലും വലിയ തിരക്കായിരുന്നു. അതിനിടെ തീപിടിത്തമുണ്ടായത് ആശങ്കപരത്തി.

തീ പൂർണമായും അണച്ചെങ്കിലും പാർക്കിങ്ങിനുള്ളിൽ കറുത്ത പുക കെട്ടിനിൽക്കുകയായിരുന്നു. ഗാന്ധിനഗർ സ്റ്റേഷനിൽ നിന്ന് പ്രത്യേക ബ്ലോവർ എത്തിച്ച് പുക പൂർണമായി പുറന്തള്ളി. അവിടെ പാർക്ക് ചെയ്തിരുന്ന മറ്റ് കാറുകളിലും തീ പടർന്നോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും പുക അടങ്ങിയ ശേഷം നടത്തിയ പരിശോധനയിൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്ന് കണ്ടെത്തി. കാർ പാർക്കിങ് സ്ഥലത്ത് നിന്ന് വലിയ ശബ്ദം കേട്ടതായി ഫ്ലാറ്റുകളിലുള്ളവർ പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fireparkingflatmarine drivecar
News Summary - മ​റൈ​ൻ ഡ്രൈ​വി​ൽ ഫ്ലാ​റ്റി​ന്റെ കാ​ർ പാ​ർ​ക്കി​ങ്ങി​ൽ; തീ​പി​ടിത്തം
Next Story