മണ്ണാർക്കാട്ട് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ
text_fieldsഅബ്ദുൽ
ഗഫാർ
മണ്ണാർക്കാട്: മണ്ണാർക്കാട് വീട്ടിൽ സൂക്ഷിച്ച 40 കിലോഗ്രാം കഞ്ചാവ് പിടികൂടി. കുമരംപുത്തൂർ പള്ളിക്കുന്നിലുള്ള വീട്ടിൽ നിന്നാണ് രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച രാവിലേ 11ന് പൊലീസ് വിൽപനക്കായി സൂക്ഷിച്ച കഞ്ചാവ് ശേഖരം പിടികൂടിയത്. സംഭവത്തിൽ ഉമ്മനഴി കിഴക്കേക്കര വീട്ടിൽ അബ്ദുൽ ഗഫാർ (39) നെ അറസ്റ്റ് ചെയ്തു.
ഇയാളുടെ പള്ളി കുന്നിലുള്ള സഹോദരിയുടെ വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് ഡിവൈ.എസ്.പി.ടി എസ് സിനോജിന്റെ നിർദേശപ്രകാരം മണ്ണാർക്കാട് ഇൻസ്പെക്ടർ ഇ. ആർ.ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘവും ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവുമാണ് ലഹരി വേട്ട നടത്തിയത്.
സബ് ഇൻസ്പെക്ടർമാരായ അജാസുദ്ദീൻ, എം. ഋഷിപ്രസാദ്, എ. എസ്.ഐ സീന, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിനോദ് കുമാർ, മുബാറക്ക് അലി, സിവിൽ പൊലീസ് ഓഫിസർ ജയപ്രകാശ്, പ്രത്യേക സംഘത്തിലെ അംഗങ്ങളായ സബ് ഇൻസ്പെക്ടർ സലാം, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷാഫി, ഷെഫീക്ക്, ബിജു മോൻ, സുഭാഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

