കാർ ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണയാൾ മരിച്ചു
text_fieldsകൊച്ചി: കാർ ഓടിക്കുന്നതിനിടെ ബോധരഹിതനായി വീണയാൾ മരിച്ചു. തൃപ്പൂണിത്തുറ പേട്ട സ്വദേശി ശ്രീലക്ഷ്മിയിൽ മോഹനനാണ്(65) ആശുപത്രിയിൽ മരിച്ചത്.വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെ എറണാകുളം പള്ളിമുക്കിൽവെച്ച് കാറിൽ ബോധരഹിതനായി വീഴുകയായിരുന്നു.
ഏറെനേരം വാഹനം റോഡിൽ കിടന്ന് ഗതാഗതക്കുരുക്ക് രൂപപ്പെട്ടതോടെ ട്രാഫിക് പൊലീസ് എത്തി കാർ പരിശോധിച്ചപ്പോഴാണ് ഇയാൾ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. പിന്നീട് പൊലീസ് കാറിെൻറ ചില്ല് തകർത്ത് വാതിൽ തുറന്നാണ് മോഹനനെ പുറത്തെടുത്തത്. ഉടൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയിൽ ഹൃദയസ്തംഭനം ആണെന്ന് തിരിച്ചറിഞ്ഞ് ആഞ്ചിയോപ്ലാസ്റ്റി നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ 7.50ഓടെ മോഹനൻ മരിച്ചു.

