ഇന്ന് മുതൽ പൊലീസ് കാവലിൽ; ട്രിപ്പിൾ േലാക് ഡൗൺ ശക്തമാക്കും
text_fieldsപൊന്നാനി: പൊന്നാനി നഗരസഭയും തീരദേശ പഞ്ചായത്തുകളായ വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളും ചൊവ്വാഴ്ച മുതൽ പൊലീസ് കാവലിൽ.
ഈ മേഖലകളിൽ ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കുന്നതോടെ പ്രദേശങ്ങളിലാകെ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തും. പൊന്നാനി സ്റ്റേഷനിലെ പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രത്യേക കൺട്രോൾ റൂം തുറന്നാണ് പരിശോധന നടത്തുക. ആർ.വി പാലസ് ഓഡിറ്റോറിയത്തിലാണ് കൺട്രാൾ റൂം പ്രവർത്തനം.
പൊലീസുകാർ കുറവായതിനാൽ കോസ്റ്റ് ഗാർഡിെൻറയും കടലോര ജാഗ്രത സമിതിയുടെയും സഹായവുമുണ്ടാകും. ഇതിെൻറ ഭാഗമായി പുറത്തിറങ്ങുന്നവരെ കണ്ടാൽ പൊതുജനങ്ങൾക്കും പൊലീസിനെ വിവരമറിയിക്കാൻ വാട്സ്ആപ് നമ്പറും നൽകിയിട്ടുണ്ട്. ട്രിപ്പിൾ ലോക്ഡൗൺ ഭാഗമായി ഉൾപ്രദേശ റോഡുകൾ അടക്കും. താലൂക്കിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനു പുറമേയാണ് തീരദേശ പഞ്ചായത്തുകളിലും നഗരസഭയിലും ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.
