Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊ​ന്നാ​നി​ക്ക്...

പൊ​ന്നാ​നി​ക്ക് ആ​ശ്വാ​സ​ദി​നം; ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റി​ൽ പോ​സി​റ്റി​വാ​യ​ത് മൂ​ന്ന് പേ​ർ മാ​ത്രം

text_fields
bookmark_border
പൊ​ന്നാ​നി​ക്ക് ആ​ശ്വാ​സ​ദി​നം; ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റി​ൽ പോ​സി​റ്റി​വാ​യ​ത് മൂ​ന്ന് പേ​ർ മാ​ത്രം
cancel

പൊ​ന്നാ​നി: കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് പൊ​ന്നാ​നി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം​ഘ​ട്ട ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റി​ൽ കൂ​ടു​ത​ൽ പോ​സി​റ്റി​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത​ത് ആ​ശ്വാ​സം പ​ക​രു​ന്നു. 232 പേ​രു​ടെ പ​രി​ശോ​ധ​ന​യാ​ണ് വ്യാ​ഴാ​ഴ്​​ച ന​ട​ന്ന​ത്.


എം.​ഐ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന 96 പേ​രു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് 35ാം വാ​ർ​ഡി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ​ക്ക് ആ​ൻ​റി​ജ​ൻ ഫ​ലം പോ​സി​റ്റി​വാ​യ​ത്. എ.​വി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 136 ടെ​സ്​​റ്റും നെ​ഗ​റ്റി​വാ​യ​ത് വ​ലി​യ ആ​ശ്വാ​സ​മാ​ണ് പ​ക​രു​ന്ന​ത്.

266 പേ​രു​ടെ പ​രി​ശോ​ധ​ന​യാ​ണ് വ്യാ​ഴാ​ഴ്​​ച ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. 34 പേ​ർ പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യി​ല്ല. വെ​ള്ളി​യാ​ഴ്​​ച 103 പേ​രു​ടെ ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റ്​ എ.​വി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. വ്യാ​ഴാ​ഴ്​​ച ടെ​സ്​​റ്റി​നെ​ത്താ​ത്ത​വ​ർ​ക്കും വെ​ള്ളി​യാ​ഴ്​​ച​െ​ത ടെ​സ്​​റ്റി​ൽ പ​ങ്കെ​ടു​ക്കാം.

നേ​ര​ത്തെ ന​ട​ന്ന ടെ​സ്​​റ്റി​ൽ 113 പേ​രു​ടെ ഫ​ലം പോ​സി​റ്റി​വാ​കു​ക​യും കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് സ​ർ​വേ ന​ട​ത്തി രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രു​ടെ ലി​സ്​​റ്റ്​ ത​യാ​റാ​ക്കി വീ​ണ്ടും ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റ്​ ന​ട​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കു​ന്ന ടെ​സ്​​റ്റി​​െൻറ ഫ​ല​വും കൂ​ടി ആ​ശ്ര​യി​ച്ചാ​ണ് പൊ​ന്നാ​നി​യി​ൽ എ​ത്ര​ത്തോ​ളം സ​മൂ​ഹ വ്യാ​പ​നം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന കാ​ര്യം വ്യ​ക്ത​മാ​വു​ക​യു​ള്ളൂ.                                                                                                                              

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnanicovid 19
News Summary - Ponnani only There positive cases in the Antigen test-kerala news
Next Story