മൈനാഗപ്പള്ളി വാഹനാപകടം; പ്രതികളെ കോടതിയിൽ ഹാജരാക്കിയില്ല
text_fieldsശാസ്താംകോട്ട : മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയില്ല.
പ്രതികളായ അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അേന്വഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട എസ്.എച്ച്.ഒ കോടതിയിൽ ബുധനാഴ്ച അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടിരുന്നു. അേന്വഷണവുമായി ബന്ധപ്പെട്ട് എസ്.എച്ച്.ഒ വ്യാഴാഴ്ച സ്ഥലത്തില്ലായിരുന്നു.
വെള്ളിയാഴ്ച രാവിലെ പ്രതികളെ കോടതിയിൽ ഹാജരാക്കും. ഇതിനിടയിൽ ബുധനാഴ്ച രണ്ടാം പ്രതി ശ്രീക്കുട്ടിക്കുവേണ്ടി കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളിയിരുന്നു.

