Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംഗീത നാടക അക്കാദമി...

സംഗീത നാടക അക്കാദമി അവാര്‍ഡില്‍നിന്ന്​ മാജിക് പുറത്ത്

text_fields
bookmark_border
സംഗീത നാടക അക്കാദമി അവാര്‍ഡില്‍നിന്ന്​ മാജിക് പുറത്ത്
cancel

അ​ങ്ക​മാ​ലി: സം​സ്ഥാ​ന സാം​സ്കാ​രി​ക വ​കു​പ്പി​നു​കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ര്‍ഡി​ല്‍നി​ന്ന്​ മാ​ജി​ക് പു​റ​ത്താ​യി.

നാ​ട​കം, ക​ഥാ​പ്ര​സം​ഗം, മോ​ഹി​നി​യാ​ട്ടം, ഇ​ട​യ്ക്ക, കു​റു​ങ്കു​ഴ​ല്‍ തു​ട​ങ്ങി 22ഓ​ളം ക​ലാ​വി​ഭാ​ഗ​ങ്ങ​ള്‍ അ​വാ​ര്‍ഡി​ന് അ​ര്‍ഹ​മാ​യ​പ്പോ​ഴാ​ണ് മാ​ജി​ക് ഒ​ഴി​വാ​യ​ത്. അ​ടു​ത്തി​ടെ സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി​ക്കും സ​ര്‍ക്കാ​റി​നു​മെ​തി​രെ ഒ​രു​വി​ഭാ​ഗം മാ​ജി​ക് ക​ലാ​കാ​ര​ന്മാ​ര്‍ ഉ​യ​ര്‍ത്തി​യ പ്ര​തി​ഷേ​ധ​ങ്ങ​ളും വി​മ​ര്‍ശ​ന​ങ്ങ​ളു​മാ​ണ് ഒ​ഴി​വാ​ക്ക​ലി​ന് വ​ഴി​തെ​ളി​ച്ച​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

മ​ജീ​ഷ്യ​ന്‍ ഗോ​പി​നാ​ഥ് മു​തു​കാ​ടി​െൻറ നി​ര​ന്ത​ര ശ്ര​മ​ഫ​ല​മാ​യി 1995ലാ​ണ് രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി സ​ര്‍ക്കാ​ര്‍ മാ​ജി​ക്കി​നെ ക​ലാ​രൂ​പ​മാ​യി കേ​ര​ള​ത്തി​ല്‍ അം​ഗീ​ക​രി​ക്കു​ന്ന​ത്. തു​ട​ര്‍ന്ന് സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ര്‍ഡു​ക​ളി​ലും മാ​ജി​ക്കി​നെ ഉ​ള്‍പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മു​തു​കാ​ടി​നു​പു​റ​മെ പ്ര​ഫ. പ​ത്മ​രാ​ജ്, പ്ര​ഫ. സാ​മ്രാ​ജ്, പ്ര​ദീ​പ് ഹു​ഡി​നോ, പി.​എം. മി​ത്ര, നി​ല​മ്പൂ​ര്‍ പ്ര​ദീ​പ്കു​മാ​ര്‍, ആ​ര്‍.​കെ. മ​ല​യ​ത്ത് തു​ട​ങ്ങി​യ മാ​ന്ത്രി​ക​രും അ​വാ​ര്‍ഡി​ന് അ​ര്‍ഹ​രാ​യി​ട്ടു​ണ്ട്. 2018ല്‍ ​അ​ക്കാ​ദ​മി​യു​ടെ ഫെ​ലോ​ഷി​പ്പി​നും യു​നി​സെ​ഫ് സെ​ലി​ബ്രി​റ്റി അം​ബാ​സ​ഡ​റും മെ​ര്‍ലി​ന്‍ അ​വാ​ര്‍ഡ് ജേ​താ​വു​മാ​യ മു​തു​കാ​ട് അ​ര്‍ഹ​നാ​യി​രു​ന്നു.

സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ മാ​ജി​ക് മ​ത്സ​ര ഇ​ന​മാ​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് 2017ല്‍ ​ക​ണ്ണൂ​രി​ല്‍ ക​ലോ​ത്സ​വ വേ​ദി​ക്ക്​ മു​ന്നി​ൽ ഒ​രു വി​ഭാ​ഗം മാ​ന്ത്രി​ക​ര്‍ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. അ​ങ്ങ​നെ​യൊ​രു നീ​ക്ക​മി​ല്ലെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടും ഇ​വ​ര്‍ പി​ന്മാ​റാ​ന്‍ ത​യാ​റാ​യി​രു​ന്നി​ല്ല.

പി​ന്നീ​ട് സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ര്‍ഡു​ക​ള്‍ക്കെ​തി​രെ​യും ഒ​രു വി​ഭാ​ഗം മാ​ന്ത്രി​ക​ര്‍ അ​ക്കാ​ദ​മി ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ല്‍ സ​മ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി വി​മ​ര്‍ശ​ന​ങ്ങ​ള്‍ അ​ഴി​ച്ചു​വി​ടു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് മാ​ജി​ക്കി​നെ മ​റ്റ് ക​ല​ക​ൾ​പോ​ലെ ക​ണ​ക്കാ​ക്കു​ന്ന​തി​ല്‍ മാ​ന്ത്രി​ക​ര്‍ത​ന്നെ എ​തി​ര്‍പ​ക്ഷ​ത്താ​ണെ​ന്ന വി​ല​യി​രു​ത്ത​ല്‍ ഉ​ണ്ടാ​യ​ത്. എ​ങ്കി​ലും സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ പു​ര​സ്കാ​ര​ങ്ങ​ളി​ല്‍നി​ന്ന്​ മാ​ജി​ക്കി​നെ ഒ​ഴി​വാ​ക്കി​യ​തി​ല്‍ മാ​ന്ത്രി​ക​ര്‍ക്ക് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MagicAwardSangeetha Nataka Academy
News Summary - Magic out of Sangeetha Nataka Academy Award
Next Story