കെ. വിശ്വജിത്ത് പ്രസ് കൗൺസിൽ ദേശീയ പുരസ്കാരം ഏറ്റുവാങ്ങി
text_fieldsപ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ 2022ലെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള ദേശീയ പുരസ്കാരം ‘മാധ്യമം’ കോഴിക്കോട് ബ്യൂറോ ഫോട്ടോ ജേണലിസ്റ്റ് കെ. വിശ്വജിത്ത് ഏറ്റുവാങ്ങുന്നു
കോഴിക്കോട്: പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ 2022ലെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള ദേശീയ പുരസ്കാരം ‘മാധ്യമം’ കോഴിക്കോട് ബ്യൂറോ ഫോട്ടോ ജേണലിസ്റ്റ് കെ. വിശ്വജിത്ത് ഏറ്റുവാങ്ങി. ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രസാർ ഭാരതി മെംബറും പ്രമുഖ മാധ്യമപ്രവർത്തകനുമായ അശോക് ടണ്ഡൻ പുരസ്കാരം നൽകി.
2022 ജൂൺ 21ന് മാധ്യമം പത്രത്തിൽ പ്രസിദ്ധീകരിച്ച ഫോട്ടോയാണ് പുരസ്കാരത്തിന് അർഹമായത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ സ്ത്രീ, അകത്തെ ഇരുളടഞ്ഞ മുറിയിൽനിന്ന് പുറത്തെ വെളിച്ചത്തിലേക്ക് കൈനീട്ടി സങ്കടങ്ങൾ വിളിച്ചുപറയുന്നതായിരുന്നു ഫോട്ടോ.

