മഅ്ദനി ഭരണകൂട അതിക്രമത്തിെൻറ നിസ്സഹായനായ ഇര –എം.എ. ബേബി
text_fieldsതിരുവനന്തപുരം: അനന്തമായി നീളുന്ന വിചാരണയിലൂടെ അബ്ദുന്നാസിർ മഅ്ദനി ഭരണകൂട ഗൂഢാലോചനയുടെയും അതിക്രമത്തിെൻറയും നിസ്സഹായനായ ഇരയാണെന്ന് സി.പി.എം പോളിറ്റ് അംഗം എം.എ. ബേബി. ‘നിലക്കാത്ത ലോക്ഡൗണിെൻറ രണ്ട് ദശാബ്ദങ്ങൾ’ എന്ന വിഷയത്തിൽ സിറ്റിസൺ ഫോറം ഫോർ മഅ്ദനി സംഘടിപ്പിച്ച ഓൺലൈൻ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ഭാസുരേന്ദ്രബാബു മോഡറേറ്ററായിരുന്നു.
അഡ്വ. പി.ടി.എ. റഹീം എം.എൽ.എ, കാരാട്ട് റസാഖ് എം.എൽ.എ, പ്രഫ.എ.പി. അബ്ദുൽ വഹാബ്, ജോണിനെല്ലൂർ, ഡോ. അബ്ദുൽ ഹക്കീം അസ്ഹരി, പി. മുജീബ് റഹ്മാൻ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, വർക്കല രാജ്, പി. രാമഭദ്രൻ, അഡ്വ. രശ്മിതാ രാമചന്ദ്രൻ, സി.ആർ. നീലകണ്ഠൻ, ഒ. അബ്ദുല്ല, ഡോ. മല്ലിക, അഡ്വ. ലൈലാ അഷറഫ്, കാരാളി ഇ.കെ. സുലൈമാൻ ദാരിമി, സാബു കൊട്ടാരക്കര, ചേലക്കുളം അബ്ദുൽഹമീദ് മൗലവി, പാച്ചല്ലൂർ സലിം മൗലവി, മുണ്ടക്കയം ഹുസൈൻ മൗലവി, നൗഷാദ് തിക്കൊടി, മൈലക്കാട് ഷാ, മുജീബ് റഹ്മാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വി.എം. അലിയാർ വിഷയാവതരണം നടത്തി.
