Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightധീരജി​നെ സുധാകരൻ...

ധീരജി​നെ സുധാകരൻ അപമാനിച്ചെന്ന് എം.എ ബേബി; 'തിരുവാതിര' ചൂണ്ടിക്കാട്ടി പൊങ്കാലയിട്ട് ​അണികൾ

text_fields
bookmark_border
ധീരജി​നെ സുധാകരൻ അപമാനിച്ചെന്ന് എം.എ ബേബി; തിരുവാതിര ചൂണ്ടിക്കാട്ടി പൊങ്കാലയിട്ട് ​അണികൾ
cancel

തിരുവനന്തപുരം: ധീരജി​ന്റെ ചിത അണയും മുമ്പ് അപമാനിച്ച് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് സുധാകരനെന്ന് സി.പി.എം പോളിറ്റ് ബ്യുറോ അംഗം എം.എ. ബേബി. ഫേസ്ബുക് കുറിപ്പിലാണ് സുധാകരനെതിരെ ആഞ്ഞടിച്ചത്. എന്നാൽ, ധീരജ് കൊല്ലപ്പെട്ടതി​ന്റെ തൊട്ടടുത്ത ദിവസം ബേബിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടന്ന മെഗാ തിരുവാതിരയാണ് രക്തസാക്ഷിയെ യഥാർഥത്തിൽ അപമാനിച്ചതെന്ന് ചൂണ്ടിക്കാട്ടി സി.പി.എം അണികൾ അടക്കമുള്ളവർ കമന്റുകളുമായി രംഗത്തെത്തി.

'ഇരന്ന് വാങ്ങിയ കൊലപാതകം എന്നാണ് ഇന്ന് സുധാകരൻ രക്തസാക്ഷിയെ അപമാനിക്കാൻ പറഞ്ഞത്. കൊല്ലപ്പെട്ട ഒരു വിദ്യാർത്ഥിയുടെ ചിത അണയും മുമ്പ് അപമാനിച്ച് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് സുധാകരൻ. സി.പി.എമ്മി​ന്റെ ഉൾപ്പാർട്ടി തർക്കത്തിൻറെ ഭാഗമാണ് ​കൊലപാതകമെന്ന് പറയാൻ സുധാകരന് മാധ്യമങ്ങൾ അവസരം നല്കി. സുധാകരന്റെ നേരിട്ടുള്ള ഒരു അനുയായി നടത്തിയ കൊലപാതകത്തിന് ന്യായീകരണത്തിനുള്ള വേദി ഉണ്ടാക്കുകയാണ് മാധ്യമങ്ങൾ. കെ സുധാകര​​ന്റെ അറിവോടെയാണ് ഈ കൊലപാതകം എന്ന് ഞാൻ സംശയിക്കുന്നു. ഈ കൊലപാതകം നടത്തിയവരെ അസന്നിഗ്ധമായ ഭാഷയിൽതള്ളിപ്പറയാൻ പോലും കോൺഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. അവരെ സംരക്ഷിക്കുകയും ന്യായീകരിക്കുകയുമാണ് കെ. സുധാകരനും അനുയായികളും. കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ഇത് അപരിചിതമായ ഒരു രീതിയാണ്.'' -ബേബി ഫേസ്ബുക് കുറിപ്പിൽ ചൂണ്ടികാട്ടി.

എന്നാൽ, ബേബി സ്വയം വിമർശനത്തിന് കൂടി തയ്യാറായിരുന്നെങ്കിൽ സുധാകരൻ അപമാനിച്ചു എന്ന വാക്കിൽ ആത്മാർത്ഥത ഉണ്ടെന്ന് വിശ്വസിക്കാമായിരുന്നു എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ബേബിയുടെ നിലപാടിനെ പരിഹസിച്ച് സംഘ് പരിവാർ, യു.ഡി.എഫ് പ്രവർത്തകരും രംഗത്തുണ്ട്.

'ആ പയ്യന്റെ ചിതയണയും മുമ്പ് സുധാകരൻ അവനെ അപമാനിച്ചു (സുധാകരന്റെ വാക്കുകളോട് ശക്തമായി വിയോജിക്കുന്നു) എന്ന് പറയുന്ന താങ്കൾ സ്വയം വിമർശനത്തിന് കൂടി തയ്യാറായിരുന്നെങ്കിൽ ആ വാക്കിൽ ആത്മാർത്ഥത ഉണ്ടെന്ന് വിശ്വസിക്കാമായിരുന്നു. താങ്കൾ യഥാർത്ഥത്തിൽ ചെയ്തത് ഫ്യൂഡൽ സമൂഹത്തിലെന്ന പോലെയുള്ള കാര്യങ്ങളല്ലേ? പ്രജകൾ ദേശത്തിനും വേണ്ടി യുദ്ധം ചെയ്തും കൃഷി ചെയ്തും അദ്ധ്വാനിക്കുമ്പോൾ രാജാവ് അന്തപുരത്തിൽ സ്ത്രീകളോടൊപ്പം നൃത്തമാസ്വദിക്കുന്നതിന്റെ മറ്റൊരു വേർഷനല്ലേ ഇത്!?''

'സത്യത്തിൽ സുധാകരനാണോ താങ്കളാണോ മരിച്ച ധീരജിനെ അപമാനിച്ചത് ..അവിടെ ചിത കത്തുമ്പോൾ താങ്കളുടെ നേതൃത്വതത്തിൽ തലസ്‌ഥാനത്ത് തിരുവാതിര എന്താണ് സഖാവേ.'

'സഖാവേ ഈ ചിത എറിയുന്നതിനു മുൻപേ തിരുവാതിര കളിക്കാൻ പോയ സഖാക്കളെയും അത് കണ്ടാസ്വദിച്ച സഖാവിനെയും നമിക്കുന്നു''

''പി.ജയരാജന്റെ സ്വാധീനത്തിൽ P J Army രൂപം കൊണ്ടപ്പോൾ പാർട്ടി വ്യക്തി പൂജയിലേക്ക് പോകുന്നു എന്ന് പറഞ്ഞ് P ജയരാജനെ ഒതുക്കിയ പാർട്ടിയാണ് ഇപ്പോൾ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പാർട്ടിയെ തന്റെ കൈ പിടിയിലൊതുക്കിയ സ: പിണറായി വിജയന് സ്തുതി പാടുന്നത് എന്നോർക്കുമ്പോൾ ... പുച്‌ഛം മാത്രം''

''ആ വിദ്യാർത്ഥിയുടെ ചിത അണയും മുൻപ് മെഗാ തിരുവാതിര ആസ്വദിക്കാൻ പോയത് അപമാനമോ അഭിമാനമോ?''

''കണ്ണൂരിൽ ധീരജിന്റെ മൃതദേഹം ചിതയിൽ വെയ്ക്കുന്ന നേരത്ത് തിരുവനന്തപുരത്തിരുന്ന് പിണറായി വിജയന്റെ അപദാനങ്ങൾ പാടി പുകഴ്ത്തുന്ന തിരുവാതിരക്കളി ആസ്വദിച്ചിരുന്ന നിങ്ങൾക്ക് ഇത്‌ എഴുതുമ്പോൾ ഒരുളുപ്പും തോന്നുന്നില്ലേ?''

''അപാര ധൈര്യമാണ് സഖാവേ അങ്ങേക്ക്, അല്ലെങ്കിൽ കേരളം മുഴുവൻ ട്രോളിക്കൊല്ലുന്ന ഒരു തിരുവാതിരക്കളിയുടെ നായക സ്ഥാനത്ത് വരുന്ന താങ്കൾ ഇപ്പോൾ ഈ പോസ്റ്റ് ഇടുമായിരുന്നില്ല.''

'ആ ചെറുപ്പക്കാരന്റെ മരണം തിരുവാതിരകളിച്ചു ആഘോഷമാക്കിയിട്ടാണ് ഇരുന്ന് മുതല കണ്ണീർ ഒഴുക്കുന്നത്....'

ബേബിയുടെ കുറിപ്പ് വായിക്കാം:

കേരളത്തിലെ മാധ്യമങ്ങൾ കോൺഗ്രസിന്റെ താല്പര്യങ്ങൾക്കായി ചെയ്യുന്ന വിടുവേല അതിന്റെ എല്ലാ സീമകളെയും ലംഘിക്കുകയാണ്. ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകനായ സഖാവ് ധീരജിനെ കോൺഗ്രസ് ഗുണ്ടകൾ കുത്തിക്കൊന്നതിൽ കോൺഗ്രസ് നേതാവ് സുധാകരൻ നടത്തുന്ന ന്യായീകരണങ്ങൾക്ക് ചില മാധ്യമങ്ങൾ കുഴലൂത്ത് നടത്തുകയാണ്.

സഖാവ് ധീരജ് രക്തസാക്ഷിയായ ദിവസം തന്നെ, ഇത് ഇടുക്കിയിലെ സിപിഐഎമ്മി​ന്റെ ഉൾപ്പാർട്ടി തർക്കത്തിൻറെ ഭാഗമാണെന്ന് സുധാകരന് പറയാൻ മാധ്യമങ്ങൾ അവസരം നല്കി. സുധാകരന്റെ നേരിട്ടുള്ള ഒരു അനുയായി നടത്തിയ കൊലപാതകത്തിന് ന്യായീകരണത്തിനുള്ള വേദി ഉണ്ടാക്കുകയാണ് മാധ്യമങ്ങൾ.

ഈ കൊലപാതകത്തിൽ ഇടതുപക്ഷ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ ഏതോ കോൺഗ്രസ് ഓഫീസിൻറെ ചില്ല് പൊട്ടി, ഏതോ കൊടിമരം കാണാനില്ല അപ്പോൾ നിങ്ങൾ ഇരുകക്ഷികളും ഒരേപോലെ അക്രമം നടത്തുകയല്ലേ എന്നാണ് വലതുപക്ഷത്തിനായി ഒരുവിഭാഗം മാധ്യമങ്ങൾ ചോദിക്കുന്നത്.

ഇരന്ന് വാങ്ങിയ കൊലപാതകം എന്നാണ് ഇന്ന് സുധാകരൻ രക്തസാക്ഷിയെ അപമാനിക്കാൻ പറഞ്ഞത്. കൊല്ലപ്പെട്ട ഒരു വിദ്യാർത്ഥിയുടെ ചിത അണയും മുമ്പ് അപമാനിച്ച് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് സുധാകരൻ.

കേരളത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കാൻ ആർ എസ് എസും എസ് ഡി പി ഐയും ചേർന്നു നടത്തുന്ന ശ്രമത്തിൽ ആർ എസ് എസ് പക്ഷപാതിയായ കെ സുധാകരൻ കൂട്ടുകരാറിൽ പങ്കാളിയാവുകയാണ്. കെ സുധാകര​​ന്റെ അറിവോടെയാണ് ഈ കൊലപാതകം എന്ന് ഞാൻ സംശയിക്കുന്നു. ഈ കൊലപാതകം നടത്തിയവരെ അസന്നിഗ്ധമായ ഭാഷയിൽതള്ളിപ്പറയാൻ പോലും കോൺഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. അവരെ സംരക്ഷിക്കുകയും ന്യായീകരിക്കുകയുമാണ് കെ. സുധാകരനും അനുയായികളും. കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ഇത് അപരിചിതമായ ഒരു രീതിയാണ്.

ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന, മതേതരവാദികളായ കോൺഗ്രസുകാർ കെ. സുധാകര​ന്റെയും സുധാകരന്റെ രക്ഷകർത്താവ് കെ.സി. വേണുഗോപാലിന്റെയും അപമാനകരമായ നേതൃത്വത്തിൻ കീഴിൽ തുടരണോ എന്ന് ഗൌരവമായി ആലോചിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA BabyK Sudhakaranthiruvathiradheeraj murder
News Summary - MA Baby facebook post against K Sudhakaran
Next Story