Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെറും ബേബി...വെറുക്കപ്പെട്ടവൻ, എന്നാലും ലേശം ഉളുപ്പ്- ഫേസ്ബുക്കിൽ എം.എ. ബേബിക്ക് വിമർശനം

text_fields
bookmark_border
ma baby 786589
cancel

തിരുവനന്തപുരം: ഹരീഷ് പേരടിയുടെ സിനിമയുടെ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ച സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബിക്കെതിരെ പരക്കെ വിമർശനം. സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും നിരന്തരം വിമർശിക്കുന്ന ഒരാളുടെ പ്രമോഷൻ ഏറ്റെടുക്കാൻ പാടില്ലായിരുന്നു എന്നാണ് വിമർശനം.

ഇന്ന് രാവിലെയാണ് ദാസേട്ടന്റെ സൈക്കിൾ എന്ന ചിത്രത്തിന്റെ പോസ്റ്റർ എം.എ. ബേബി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചത്. തുടർന്ന് ഇതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം പ്രവർത്തകരടക്കം രംഗത്തു വരികയായിരുന്നു.

സർക്കാരിനെതിരെ വ്യാജ പ്രചാരണം നടത്തുന്ന സാമൂഹിക വിരുദ്ധനെ പിന്തുണക്കേണ്ട കാര്യമെന്താണ് എം.എ. ബേബിക്ക് എന്നാണ് വിമർശകരുടെ ​ചോദ്യം. സഖാവെ ലേശം ഉളുപ്പ് വേണം എന്നടക്കമുള്ള കമന്റുകളാണ് പോസ്റ്റിന്റെ താഴെയുള്ളത്.

സാധാരണ പാർട്ടി അംഗങ്ങൾക്ക് മാത്രമല്ല പാർട്ടി ക്ലാസ്സ്‌ വേണ്ടത് പോളിറ്റ് ബ്യൂറോ അംഗങ്ങൾക്കും വേണം എന്നും ഒരാൾ പ്രതികരിച്ചിട്ടുണ്ട്. ജോയ് മാത്യുവിന്റെ സിനിമക്കു പ്രമോഷൻ കൊടുക്കണമെന്നും ഒരാൾ എഴുതിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MA Baby Criticised by cpm
Next Story