തൃക്കാക്കരയിലെ തോൽവിയിൽനിന്ന് പാഠങ്ങൾ പഠിക്കാനുണ്ടെങ്കിൽ പഠിക്കും -എം.എ. ബേബി
text_fieldsതിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽനിന്ന് സി.പി.എമ്മും ഇടതു മുന്നണിയും എന്തെങ്കിലും പാഠങ്ങൾ പഠിക്കാനുണ്ടെങ്കിൽ പഠിക്കുമെന്ന് എം.എ ബേബി. തോൽവി സംബന്ധിച്ച് വിശദമായ പരിശോധന സി.പി.എം നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.
തൃക്കാക്കര തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിശദമായ പരിശോധന സി.പി.എം നടത്തും. സി.പി.എമ്മും ഇടതു മുന്നണിയും ഇതിൽനിന്ന് എന്തെങ്കിലും പാഠങ്ങൾ പഠിക്കാനുണ്ടെങ്കിൽ പഠിക്കും. ബി.ജെ.പി സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശ് പോയത് നരേന്ദ്ര മോദിക്കെതിരായ വിധിയെഴുത്താണോ എന്നും അദ്ദേഹം ചോദിച്ചു.
അർധ അതിവേഗ റെയിൽപാത ഭാവി കേരളത്തിനുള്ള ആസ്തിയാണ്. അത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളിൽ ചിലർക്ക് ന്യായമായ ആശങ്കകളുണ്ട്. കൃത്രിമമായി കെട്ടിപ്പൊക്കുന്ന പരാതികളുമുണ്ട്. അവരോട് ചർച്ച ചെയ്ത് ബോധ്യപ്പെടുത്തി അവരുടെ സ്വാഭാവിക സമ്മതം വാങ്ങിച്ചും പരിസ്ഥിതി സന്തുലനം കാത്തുസൂക്ഷിച്ചും മാത്രമേ ഇത് നടപ്പാക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.