പൊന്നാനി: സമ്പർക്കം വഴിയുള്ള കോവിഡ് കേസുകൾ വർധിച്ചതോടെ പൊന്നാനിയിൽ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. മൂന്നുദിവസമായി പ്രദേശത്ത് ആൻറിജൻ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.
എടപ്പാളിൽ ആദ്യം രോഗം സ്ഥിരീകരിച്ച ഡോക്ടർമാരുടെ സമ്പർക്ക പട്ടികയിൽപ്പെട്ട ഒമ്പതിനായിരം പേരുടെ ആൻറിജൻ പരിശോധനയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ പ്രതിദിനം 25 ഓളം പേർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥീരീകരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ 23ഉം 21 ഉം കേസുകളാണ് റിപോർട്ട് ചെയ്തത്. ഇതിൽ കൂടുതലും സർക്കാർ ജീവനക്കാരും ആരോഗ്യ പ്രവർത്തകരുമാണ്.
ശനിയാഴ്ച മുതൽ 144 പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഞായറാഴ്ച വീടുകൾ കയറി പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ല ഭരണകൂടം.
സൂപ്പർ സ്പ്രെഡ് ഉണ്ടാകാതിരിക്കാനാണ് കടുത്ത നടപടി സ്വീകരിച്ചത്. പൂന്തുറ മോഡൽ വ്യാപനം ആവർത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
Latest Video: