Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപ്രചാരണ ചൂടിൽ വയനാട്​

പ്രചാരണ ചൂടിൽ വയനാട്​

text_fields
bookmark_border
പ്രചാരണ ചൂടിൽ വയനാട്​
cancel

മാ​ന​ന്ത​വാ​ടി: മണ്ഡലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ജ​യ​ല​ക്ഷ്മി തി​രു​നെ​ല്ലി​യി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി. കു​ടും​ബ​യോ​ഗ​ങ്ങ​ൾ, ക​വ​ല​ക​ൾ തോ​റു​മു​ള്ള യോ​ഗ​ങ്ങ​ൾ, ഗൃ​ഹ സ​ന്ദ​ർ​ശ​നം, പൊ​തു​യോ​ഗ​ങ്ങ​ൾ, സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം തു​ട​ങ്ങി​യ​വ​യി​ലൂ​ടെ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ട്ട് ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ന​വ​ല്ലി, കൂ​മ്പാ​ര കു​നി, തി​രു​നെ​ല്ലി, ചേ​കാ​ടി, തോ​ൽ​പ്പെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​ര്യ​ട​നം. മാ​ന​ന്ത​വാ​ടി പ​ട​ച്ചി​ക്കു​ന്നി​ൽ മൂ​ന്ന് ബൂ​ത്ത് ക​മ്മി​റ്റി​ക​ൾ ചേ​ർ​ന്ന് ന​ൽ​കി​യ സ്വീ​ക​ര​ണം കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് സ​മാ​ന​മാ​യി. ബാ​ൻ​ഡ് മേ​ള​ത്തിെൻറ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു സ്വീ​ക​ര​ണം.

ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ചു​ങ്കം, മ​ക്കി​മ​ല, ക​മ്പ​മ​ല, പു​തി​യി​ടം, പേ​ര്യ, ആ​ലാ​റ്റി​ൽ, ഇ​രു​മ​ന​ത്തൂ​ർ, വാ​ളാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും എ​ത്തി. ക​മ്പ​മ​ല​യി​ൽ ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി തൊ​ഴി​ലാ​ളി​ക​ൾ ത​മി​ഴ് ഭാ​ഷ​യി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ചാ​ണ് സ്വീ​ക​രി​ച്ച​ത്‌.

അ​വ​സാ​ന വോ​ട്ട​റേ​യും നേ​രി​ൽ കാ​ണാ​നു​ള്ള തി​ര​ക്കു​പി​ടി​ച്ച ഓ​ട്ട​ത്തി​ലാ​ണ് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഒ.​ആ​ർ. കേ​ളു. തി​രു​നെ​ല്ലി, ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. മ​ര​ണ​വീ​ട്ടി​ലും ക​ല്യാ​ണ വീ​ടു​ക​ളി​ലും സ​ന്ദ​ർ​ശി​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തി. ര​ണ്ട് ഘ​ട്ട പ്ര​ചാ​ര​ണ ജാ​ഥ​ക​ളും പൂ​ർ​ത്തീ​ക​രി​ച്ച് മ​ണ്ഡ​ല​ത്തി​ലെ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളും ഒ​രു മു​നി​സി​പ്പാ​ലി​റ്റി​യും പൂ​ർ​ണ​മാ​യും പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് എ​ൽ.​ഡി.​എ​ഫ്. മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ല​ഭി​ച്ച​ത്. ടൗ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും പ​ര്യ​ട​നം പൂ​ർ​ത്തി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CampaignElectionWayanad
News Summary - Wayanad Election Campaign
Next Story