മരംലോറികൾ അപകട ഭീഷണിയാവുന്നു
text_fieldsപൊതുനിരത്തിൽ ഉയരത്തിൽ മരംകയറ്റി എത്തിയ
ലോറികളിലൊന്ന്
വെള്ളമുണ്ട: മരം കയറ്റി വരുന്ന ലോറികൾ പൊതുനിരത്തുകളിൽ അപകടഭീഷണിയാവുന്നു. അമിത ലോഡുമായി വരുന്ന ലോറികളാണ് അപകടങ്ങൾക്കിടയാക്കുന്നത്.
അമിത ലോഡിനു മുകളിൽ സർവിസ് വയർ ഉയർത്താൻ ജീവനക്കാർ നിൽക്കുന്നതും അപകട ഭീഷണിയാണ്. കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരി ടൗണിൽ ചുങ്കം ജങ്ഷനിൽ മരത്തടി കയറ്റിവന്ന ലോറി മറിഞ്ഞിരുന്നു. സമീപത്തുണ്ടായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ, കാർ എന്നിവക്ക് കേട് പറ്റി. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്.
ലോറികളുടെ ഓട്ടത്തിനിടയിൽ വൈദ്യുതിബന്ധം നഷ്ടപ്പെട്ട് വ്യാപാരികളും പ്രയാസത്തിലാവാറുണ്ട്. പൊതുനിരത്തിലെ ഇത്തരം നിയമലംഘനങ്ങൾ അധികൃതരും കണ്ടില്ലെന്ന് നടിക്കുകയാണ്. പൊട്ടിവീഴുന്ന വൈദ്യുതി പ്രവാഹമുള്ള സർവിസ് വയറുകളിൽ തട്ടി കാൽ നടയാത്രക്കാർക്ക് ഷോക്കടിക്കുന്നത് ഭീഷണിയാണ്.