നാടിന്റെ ആവേശമായി ഓണാഘോഷം
text_fieldsകല്‍പ്പറ്റ: കോട്ടവയല്‍ അനശ്വര ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ നാടിന്റെ ഉത്സവമായി. 'ഓണാവേശം' എന്ന പേരില്‍ രണ്ടു ദിവസങ്ങളിലായി നടത്തിയ വിവിധ മത്സരങ്ങളിലും കലാപരിപാടികളിലും നാടൊന്നടങ്കം അണിനിരന്നു.
വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വെവ്വേറെ കലാപരിപാടികളാണ് അണിയിച്ചൊരുക്കിയത്. പ്രദേശിക വടംവലി മത്സരത്തില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായിരുന്നു. കണ്ണിനു കുളിരേകുന്ന ആകാശ വിസ്മയത്തോടെയാണ് പരിപാടികള്‍ അവസാനിച്ചത്. മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
പരിപാടിക്ക് ക്ലബ് ഭാരവാഹികളായ ആന്‍സന്‍ ജോസഫ് (പ്രസിഡന്റ്), ജോബിന്‍ (സെക്രട്ടറി), പ്രോഗ്രാം കണ്‍വീനര്‍ റഷീദ് കളത്തില്‍, ജി. പ്രവീണ്‍, അന്‍സാര്‍, വിഷ്ണു, ഗോകുല്‍ദാസ് കോട്ടയില്‍, പി.എസ്. രവീന്ദ്രന്‍, സുമേഷ് കാളങ്ങാടന്‍, വി.കെ. ചന്ദ്രന്‍, എസ്. സതീശന്‍, അഭിഷേക്, ബിജോ, ടി.എല്‍. അനീഷ്, ടി.പി. അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

