Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightMeenangadichevron_rightതട്ടിയെടുത്ത കാറുമായി...

തട്ടിയെടുത്ത കാറുമായി ചുരം കയറി; വയനാട്ടിലെത്തി വീണ്ടും കാർ മോഷ്​ടിച്ചയാൾ പിടിയിൽ

text_fields
bookmark_border
തട്ടിയെടുത്ത കാറുമായി ചുരം കയറി; വയനാട്ടിലെത്തി വീണ്ടും കാർ മോഷ്​ടിച്ചയാൾ പിടിയിൽ
cancel
camera_alt

വടുവഞ്ചാലിൽ കാർ തടയാനുള്ള നാട്ടുകാരുടെ ശ്രമം

മീനങ്ങാടി: കോഴിക്കോട്, വാര്യാട് എന്നിവിടങ്ങളിലെ ഷോറൂമുകളിൽനിന്ന് കാറുകൾ മോഷ്​ടിച്ച ബംഗളൂരു സ്വദേശി പിടിയിൽ. നാട്ടുകാരും പൊലീസും ചേർന്ന് സാഹസികമായാണ് മോഷ്​ടാവ് നസീറിനെ കീഴ്പ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് കോഴിക്കോട് വെസ്​റ്റ്ഹില്ലിലെ ഷോറൂമിൽനിന്ന് വിലകൂടിയ കാർ മോഷ്​ടിച്ചാണ് യുവാവ് കൽപറ്റയിലെത്തുന്നത്. വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ജി.പി.എസ് വഴിയാണ് കാർ വയനാട്ടിൽ എത്തിയതായി ഷോറൂം അധികൃതർക്ക് വിവരം ലഭിച്ചത്.

ടെസ്​റ്റ് ഡ്രൈവിനെന്ന വ്യാജേന ഷോറൂമിൽനിന്നെടുത്ത കാറുമായി കടന്നുകളയുകയായിരുന്നു. പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് കൽപറ്റ പിണങ്ങോട് റോഡിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

വാഹനം മോഷ്​ടിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.

ഇദ്ദേഹം തന്നെയാണ് ചൊവ്വാഴ്ച വാര്യാട് അമാന ടൊയോട്ടയിൽ നിന്ന്​ കാർ മോഷ്​ടിച്ചതും. സർവിസിനുശേഷം ഷോറൂമിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഇന്നോവ ക്രിസ്​റ്റ കാറുമായി യുവാവ് കടന്നുകളയുകയായിരുന്നു. ഉച്ച 12.45ഓടെയാണ് സംഭവം.

മീനങ്ങാടി ഭാഗത്തേക്കാണ് പോയത്. ജീവനക്കാർ അറിയിച്ചതനുസരിച്ച് മീനങ്ങാടി പൊലീസ്​ ടൗണിൽ തടസ്സമുണ്ടാക്കിയെങ്കിലും അതിനുമുമ്പേ കാർ കടന്നുപോയി.

കൃഷ്ണഗിരിയിൽ നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും അതിവേഗം രക്ഷപ്പെട്ടു. കൊളഗപ്പാറയിൽ നിന്ന്​ സുൽത്താൻ ബത്തേരിക്കുള്ള റോഡിൽ തടസ്സമുണ്ടായതോടെ അമ്പലവയൽ ഭാഗത്തേക്ക് നീങ്ങി.

വടുവഞ്ചാലിൽനിന്ന്​ നാട്ടുകാരാണ് കാർ തടഞ്ഞ് മോഷ്​ടാവിനെ കീഴ്പ്പെടുത്തിയത്. സാഹസിക ഓട്ടത്തിൽ കാറി​െൻറ പലഭാഗത്തും കേടുവന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:carcar stealing
News Summary - Man arrested for stealing car from Wayanad
Next Story