മാനന്തവാടി നഗരമധ്യത്തിലെ റോഡുകളിൽ അപകടം പതിയിരിക്കുന്നു
text_fieldsമാനന്തവാടി നഗരത്തിലെ റോഡിലെ കുഴി
മാനന്തവാടി: നഗരമധ്യത്തിലെ റോഡിലെ കുഴികൾ അപകടക്കെണിയൊരുക്കുന്നു. തലശ്ശേരി റോഡിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തും മൈസൂർ റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തുമാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. മൈസൂർ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ കുഴിയിൽ വ്യാഴാഴ്ച സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റിരുന്നു. ഈ കുഴി അടിയന്തരമായി നികത്തിയില്ലെങ്കിൽ കൂടുതൽ അപകടം ഉണ്ടാകാനുള്ള സാധ്യത ഏറിയിരിക്കുകയാണ്.
മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായാണ് തലശ്ശേരി റോഡിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് റോഡിൽ പ്രവേശിക്കുന്ന ഭാഗത്ത് കുഴികളും വലിയ കട്ടിങ്ങുകളും രൂപപ്പെടാൻ കാരണം. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. നഗരത്തിലെ കുഴികൾ നികത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് ടാക്സി തൊഴിലാളികളുൾപ്പടെയുള്ളവരുടെ ആവശ്യം.

