ആരോഗ്യ -വിദ്യാഭ്യാസ മേഖലകൾക്ക് ഊന്നൽ; രാഹുൽ ഗാന്ധി എം.പി ഇതുവരെ അനുവദിച്ചത് 15.77 കോടി
text_fieldsകല്‍പറ്റ: ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി രാഹുൽ ഗാന്ധി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായുള്ള വയനാട് പാർലമെന്‍റ് മണ്ഡലത്തിനായി 2019-22 കാലയളവിൽ ഇതുവരെ ലഭിച്ചത് 15.77 കോടി രൂപ.
ഇത്രയും പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്. 2019, 2020 വര്‍ഷങ്ങളില്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷത്തെ എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. മണ്ഡലത്തിൽ ഉൾപ്പെട്ട വയനാട് ജില്ലയിൽ വിവിധ പദ്ധതികൾക്ക് കോടികൾ അനുവദിച്ചതായും എം.പിയുടെ ഓഫിസ് അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ല ആശുപത്രിക്ക് 80 ലക്ഷം രൂപയാണ് എം.പി അനുവദിച്ചത്. നല്ലൂര്‍നാട് കാന്‍സര്‍ ആശുപത്രിക്ക് 40 ലക്ഷം രൂപയുടെ എച്ച്.ടി ട്രാന്‍സ്‌ഫോര്‍മര്‍, തലപ്പുഴ എൻജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് 30 ലക്ഷം രൂപയുടെ കോളജ് ബസ്.
മുണ്ടേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 21 ലക്ഷം രൂപയുടെ സ്‌കൂള്‍ ബസ്, 19.6 ലക്ഷം രൂപ വീതം മുടക്കി ജി.എച്ച്.എസ്.എസ് തരിയോട്, ജി.എച്ച്.എസ്.എസ് പരിയാരം, ജി.എച്ച്.എസ്.എസ് കണിയാമ്പറ്റ, ജി.എല്‍.പി സ്‌കൂള്‍ വിളമ്പുകണ്ടം, ജി.എച്ച്.എസ്.എസ് കാട്ടിക്കുളം, പുല്‍പള്ളി കൃപാലയ സ്‌പെഷല്‍ സ്‌കൂള്‍, ജി.എച്ച്.എസ്.എസ് പെരിക്കല്ലൂര്‍.
ജി.എച്ച്.എസ്.എസ് കോട്ടത്തറ എന്നീ സ്‌കൂളുകള്‍ക്ക് സ്‌കൂള്‍ ബസ്, വയനാട് മെഡിക്കല്‍ കോളജിന് 25 ലക്ഷം രൂപയുടെ ആംബുലന്‍സ്, 2019 ല്‍ പ്രളയം ബാധിച്ച പുത്തുമല ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് കോണ്‍ഫറൻസ് ഹാള്‍ നിര്‍മിക്കുന്നതിന് 25 ലക്ഷം തുടങ്ങിയ പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്.
കൂവളത്തോട് എസ്.ടി. കുടിവെള്ള പദ്ധതി, വിളക്കോട്ടുകുന്ന് എസ്.സി കുടിവെള്ള പദ്ധതി, പൊന്‍കുഴി കാട്ടുനായ്ക്ക കോളനി കുടിവെള്ള പദ്ധതി, നീര്‍വാരം മയിലുകുന്ന് എസ്.ടി കോളനി കുടിവെള്ള പദ്ധതി, തിരുനെല്ലി പനവല്ലി മിച്ചഭൂമി കോളനി കുടിവെള്ള പദ്ധതി, മുള്ളന്‍കൊല്ലി പാറക്കടവ് കാട്ടുനായ്ക്ക എസ്.ടി കുടിവെള്ള പദ്ധതി, കോട്ടനാട് ജി.യു.പി സ്‌കൂളിന് കമ്പ്യൂട്ടര്‍, വാളല്‍ സ്‌കൂളിന് കമ്പ്യൂട്ടര്‍.
കോട്ടത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ബില്‍ഡിങ് , ഉദയ ലൈബ്രറി കെട്ടിടം, ജില്ല വെറ്ററിനറി സെന്ററിന് ആംബുലന്‍സ്, പെരുന്തിട്ട ജി.യു.പി സ്‌കൂളിന് കമ്പ്യൂട്ടര്‍, മടക്കി മലയില്‍ ഹൈമാസ്റ്റ് ലൈറ്റ്, വട്ടപ്പാറ - ആനക്കുഴി എസ്.സി. കോളനി റോഡ്, ജില്ല ആശുപത്രിക്ക് ആര്‍ത്രോസ്‌കോപിക് മെഷീന്‍, വാളാട് പി.എച്ച്.സിക്ക് ആംബുലന്‍സ്, ചെറുകര-തൊടുവയല്‍ എസ്.ടി കോളനി റോഡ്, ഇരട്ടക്കയം പാലം അപ്രോച്ച് റോഡ്.
നൂൽപുഴ സി.എച്ച്.സിക്ക് വാഹനം, പാടിപറമ്പ് - നെല്ലിയോട്ടില്‍ ചെറുതൊടി എസ്. സി കോളനി റോഡ്, മണങ്ങുവയല്‍ സാംസ്‌കാരിക നിലയം, മീനങ്ങാടി സി.എച്ച്.സിക്ക് വാഹനം, ചീരാന്‍കുന്ന് മണങ്ങുവയല്‍ എസ്.ടി കോളനി റോഡ്, പൂമല ജി.എല്‍.പി സ്‌കൂളിന് കെട്ടിടം, പുല്‍പള്ളി കൈരളി വായനശാലക്ക് കെട്ടിടം, പുല്‍പള്ളി സാംസ്‌കാരിക നിലയത്തിന് കെട്ടിടത്തിന് 25 ലക്ഷം, മാനന്തവാടി വള്ളിയൂര്‍ക്കാവ്, എടവക അമ്പലവയല്‍ ജങ്ഷന്‍, ചേമ്പിലൊട് എസ്.സി കോളനി, പനമരം കുണ്ടാല, തിരുനെല്ലി അമ്പലം, സുല്‍ത്താന്‍ ബത്തേരി ചെതലയം, ചേനാട് എന്നീ സ്ഥലങ്ങളില്‍ ലോമാസ് ലൈറ്റുകള്‍ തുടങ്ങിയവക്കും ഭരണാനുമതിയായി.
ജില്ലയില്‍ ചീരല്‍ ചെറുമാട് ജി.എല്‍.പി സ്‌കൂൾ കെട്ടിടത്തിനു 35 ലക്ഷം, ചേലോട് അമ്മാറ റോഡിന് 15 ലക്ഷം, മൈലാടി വനിതാ കമ്യൂണിറ്റി ഹാള്‍ റോഡിന് പത്തുലക്ഷം, മുട്ടില്‍ ഡബ്ല്യു എം.ഒ. സ്‌പെഷല്‍ സ്‌കൂളിന് കമ്പ്യൂട്ടറും മറ്റ് അനുബന്ധ സാധനങ്ങളും- അഞ്ച് ലക്ഷം, വെള്ളമുണ്ട ഹയര്‍സെക്കൻഡറി സ്‌കൂളിന് അസംബ്ലി ഹാള്‍ -25 ലക്ഷം, അരണപ്പാറ മിച്ചഭൂമി കോളനി കുടിവെള്ള പദ്ധതി -10 ലക്ഷം തുടങ്ങിയ പദ്ധതികൾക്കും ഭരണാനുമതിയായി.
ഇതുകൂടാതെ രാഹുല്‍ ഗാന്ധി എം.പിയുടെ നിർദേശ പ്രകാരം രാജ്യസഭാ എം.പിയായ അഡ്വ. ജെബി മേത്തറിന്റെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും 254 ലക്ഷം രൂപയും വയനാട് മണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍ക്കായി അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

