തെരഞ്ഞെടുപ്പ് മൂഡ് മാറി; ഇനി വിഷുത്തിരക്കിലേക്ക്
text_fieldsഅമ്പലവയലില്‍ വിഷുച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
കൽപറ്റ: വിഷുപ്പുലരിയിലേക്ക് ദിവസം മാത്രം ശേഷിക്കെ നാടും നഗരവും തിരക്കിലമർന്നു തുടങ്ങി. തെരഞ്ഞെടുപ്പ് ചൂടിന് താത്കാലിക അവധി പ്രഖ്യപിച്ച് വിഷു ആഘോഷം കെങ്കേമമാക്കുനുള്ള ഒരുക്കത്തിലാണ് ജില്ല. കനത്ത ചൂടിനെ അവഗണിച്ചും വിഷു വിപണികൾ ജില്ലയിൽ സജീവമായി. പടക്കക്കടകളിലും പച്ചക്കറി കടകളിലും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും വിഷുവിനോടനുബന്ധിച്ചുള്ള ചടങ്ങുകൾ നടന്നുവരികയാണ്.
പടക്കങ്ങളിൽ പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പൂത്തിരിയിലും ഇത്തവണ വ്യത്യസ്തനുണ്ട്. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 60 രൂപ മുതൽ 300 രൂപ വരെയാണു പായ്ക്കറ്റിനു വില. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച പൊട്ടുന്ന ഇനങ്ങൾക്കും പൂത്തിരി ഇനങ്ങൾക്കും ഇത്തവണ വില കുറവാണെന്നാണ് കച്ചവടക്കാർ പറയുന്നത്.
ആകാശ വിസ്മയങ്ങൾ സൃഷ്ടിക്കാനായി നിരവധി ഐറ്റങ്ങൾ ഉണ്ടെങ്കിലും വില അൽപം കൂടുതലാണ്. 180 രൂപ മുതലാണ് വില. 10 മുതൽ 50 സെന്റിമീറ്റർ വരെ ഉള്ള കമ്പിത്തിരികളും വിപണികളിൽ സജീവമാണ്. പച്ചക്കറി വിപണിയും സജീവമായിട്ടുണ്ട്. ക്ഷേത്രങ്ങളിലും വീടുകളിലും കണിയൊരുക്കുന്നതിന് കണിവെള്ളരി വിപണിയിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. മൈസൂരുവിൽ നിന്ന് ഉൾപ്പടെ കണിവെള്ളരി എത്തിക്കുന്നുണ്ട്. അതേസമയം, പച്ചക്കറികൾക്ക് വില വർധനയും തുടങ്ങിയിട്ടുണ്ട്. നാടെങ്ങും പഴം, പച്ചക്കറി, പടക്ക വിപണിയിൽ ഉണർവ് പ്രകടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

