ലഹരിക്കെതിരെ പോരാട്ടവുമായി യു.ജി.എസും; ‘തൂഫാന്‍ വാരിയര്‍’ ബാഡ്ജ് അണിയിച്ച് ആഭ്യന്തരമന്ത്രി
text_fieldsയു.ജി.എസ് എം.ഡി അജിത് പാലാട്ടിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ‘തൂഫാന്‍ വാരിയര്‍' ബാഡ്ജ് അണിയിക്കുന്നു
കോഴിക്കോട്: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ തുടക്കമിട്ട ‘ഓപറേഷന്‍ തൂഫാന്‍ - ദി നാര്‍ക്കോ ഹണ്ട്’ എന്ന ലഹരിവിരുദ്ധ ജനകീയ മുന്നേറ്റത്തിന് പൂര്‍ണ പിന്തുണയുമായി അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിയും (യു.ജി.എസ്) രംഗത്ത്. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ സമൂഹം ഒന്നിച്ച് അണിനിരക്കണമെന്ന ആഹ്വാനമുള്‍ക്കൊണ്ട് മുന്നോട്ടുവന്ന യു.ജി.എസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത് പാലാട്ടിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ‘തൂഫാന്‍ വാരിയര്‍’ ബാഡ്ജ് അണിയിച്ച് ആദരിച്ചു.
ചലച്ചിത്ര നടൻ മോഹന്‍ലാല്‍, മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാര്‍, താമരശ്ശേരി രൂപത ബിഷപ്പ് റെമീജിയോസ് മരിയ പോള്‍ ഇഞ്ചനാനിയില്‍, കശ്യപ ആശ്രമം മേധാവി എം.ആര്‍. രാജേഷ് എന്നിവര്‍ക്കൊപ്പം ലഹരിവിരുദ്ധ പോരാട്ടത്തിന് തുടക്കമിട്ട ആദ്യ തൂഫാന്‍ വാരിയര്‍ മിനി ആന്റണിയും ഉള്‍പ്പെടുന്ന പ്രമുഖരുടെ നിരയിലേക്കാണ് ഇതോടെ അജിത് പാലാട്ടും എത്തിയത്.
കേരളത്തിലെ യുവതലമുറയെ ലഹരി മാഫിയയില്‍ നിന്ന് രക്ഷിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ഈ വലിയ ദൗത്യത്തില്‍ അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി സജീവ പങ്കാളികളാകുന്നത് കാമ്പയിന് കോര്‍പറേറ്റ്-സഹകരണ മേഖലകളില്‍നിന്ന് ലഭിക്കുന്ന വലിയ അംഗീകാരമാണ്. ഇതൊരു താല്‍ക്കാലിക കാമ്പയിന്‍ അല്ലെന്നുംസംസ്ഥാനത്തുടനീളം കൂടുതല്‍ തൂഫാന്‍ വാരിയര്‍മാരെ സൃഷ്ടിച്ച് മുന്നോട്ട് പോകുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. തൂഫാന്‍ ലഹരിനിർമാർജന ദൗത്യം ഏറ്റെടുത്ത് യു.ജി.എസിന്റെ മുപ്പതോളം ശാഖകളിലെ നാനൂറോളം സഹപ്രവര്‍ത്തകര്‍ തന്നോടൊത്ത് സജീവമായി വരും നാളുകളില്‍ കർമരംഗത്തുണ്ടാകുമെന്ന് ബഹുമതി സ്വീകരിച്ച് അജിത് പാലാട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

