Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസുരക്ഷ ഒരുക്കാതെ ജോലി;...

സുരക്ഷ ഒരുക്കാതെ ജോലി; ഒരു ജീവൻ കൂടി കവർന്നു

text_fields
bookmark_border
സുരക്ഷ ഒരുക്കാതെ ജോലി; ഒരു ജീവൻ കൂടി കവർന്നു
cancel
camera_alt

മി​ഹി​ര്‍ മ​ജും​ദാ​ര്‍ അ​പ​ക​ട​ത്തി​ൽ​പെ​ട്ട കി​ണ​റി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന ഫ​യ​ര്‍ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍

വട്ടിയൂർക്കാവ്: നെട്ടയം മലമുകളിൽ കിണർ വൃത്തിയാക്കുന്നതിനിടെ അന്തർസംസ്ഥാന തൊഴിലാളി മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധം ശക്തം. കിണര്‍ ശുചീകരണത്തൊഴിലാളികള്‍ ജീവന്‍ പണയംവച്ചാണ് കിണറ്റിലേക്കിറങ്ങുന്നതെന്നും ജീവന് ആരും വിലകല്‍പ്പിക്കുന്നില്ലെന്നും ആരോപണം ശക്തമാകുന്നു.

വട്ടിയൂര്‍ക്കാവ് മലമുകള്‍ ഭാഗത്ത് കിണര്‍ വൃത്തിയാക്കാനിറങ്ങി തൊട്ടി തലയില്‍പതിച്ച് ആസാം സ്വദേശി മിഹിര്‍ മജുംദാര്‍ (22) ചൊവ്വാഴ്ച മരിച്ചു. 130 അടി താഴ്ചയുള്ള കിണറ്റിലാണ്സംഭവം. സാധാരണ 80 അടിക്കുമേല്‍ താഴ്ചയുള്ള കിണറ്റില്‍ ഇറങ്ങുമ്പോള്‍ ഓക്‌സിജന്‍ സിലിണ്ടര്‍ കരുതണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ കരുതാറുണ്ടോ, ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാറുണ്ടോ എന്നുള്ള കാര്യങ്ങളൊന്നും അധികൃതർ നോക്കാറില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആറ് പേരാണ് വട്ടിയൂര്‍ക്കാവില്‍ മരിച്ചത്. രണ്ടുപേര്‍ ആത്മഹത്യ ചെയ്തു, ഒരു വയോധിക മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. രണ്ടുപേര്‍ ആറ്റില്‍ മുങ്ങിമരിച്ചു. ഇവരില്‍ ഒരാള്‍ പാങ്ങോട് ക്യാമ്പിലെ സൈനികനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsSafety MeasuresTrivandrum News
News Summary - Work without safety measures; another life lost
Next Story