Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'സ്ത്രീധനം, ഗാർഹിക...

'സ്ത്രീധനം, ഗാർഹിക പീഡനം, ആക്രമിക്കപ്പെടുന്ന സ്ത്രീത്വം, തിരുത്തണം കേരളം' ; വിമൻ ജസ്​റ്റീസ് മൂവ്മെൻറ്​ ജില്ലാ ക്യാമ്പയിൻ ആരംഭിച്ചു

text_fields
bookmark_border
women justice movement trivandrum
cancel

തിരുവനന്തപുരം: 'സ്ത്രീധനം, ഗാർഹിക പീഡനം, ആക്രമിക്കപ്പെടുന്ന സ്ത്രീത്വം, തിരുത്തണം കേരളം' എന്ന പ്രമേയവുമായി വിമൻ ജസ്​റ്റീസ് മൂവ്മെൻറ്​ നടത്തുന്ന സംസ്ഥാന ക്യാമ്പയി​െൻറ ജില്ലാതല ഉത്ഘാടനം എഴുത്തുകാരിയും സാംസ്​കാരിക പ്രവർത്തകയുമായ ഡോ. പ്രിയ സുനിൽ നിർവ്വഹിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെൻറ്​ ജില്ലാ കമ്മിറ്റി അംഗങ്ങളായ സെലീന മഠത്തിൽ, ഹംന എന്നിവർ സംസാരിച്ചു. സംസ്​ഥാനത്ത്​ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ച സാഹചര്യത്തിലാണ് വിമൻ ജസ്റ്റിസ് മൂവ്മെൻറ്​ ഒരുമാസം നീളുന്ന ക്യാമ്പയിൻ നടത്തുന്നത്.


ജൂലൈ ഒന്ന് മുതൽ 31 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ സംസ്ഥാനത്തുടനീളം അയൽക്കൂട്ടങ്ങൾ, ക്ലബ് ഹൗസ് ചർച്ചകൾ, തുറന്നു പറച്ചിലുകൾ, വീഡിയോ പ്രദർശനം, സജഷൻ ബോക്സ്, വെർച്വൽ പ്രക്ഷോഭം, നിവേദന സമർപ്പണം, ഹെൽപ് ഡസ്ക് പ്രഖ്യാപനം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women justice movementtrivandrum
Next Story