വെഞ്ഞാറമൂട്: പാങ്ങോട് പഞ്ചായത്തില്‍ പ്രസിഡൻറായി െതരഞ്ഞെടുക്കപ്പെട്ട ദിലീപ് കുമാര്‍ സത്യപ്രതിജ്ഞക്ക് ശേഷം രാജി െവച്ചു. വൈസ് പ്രസിഡൻറായി െതരഞ്ഞെടുക്കപ്പെട്ട എസ്. റീന സ്ഥാനം ഏറ്റെടുക്കാന്‍ താൽപര്യമിെല്ലന്നു കാണിച്ച് സെക്രട്ടറിക്ക് കത്തും നൽകി. ഇതോടെ പഞ്ചായത്തില്‍ താൽക്കാലികമായെങ്കിലും ഭരണ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.
19 അംഗ ഭരണ സമിതിയുള്ള പഞ്ചായത്തില്‍ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴും എസ്.ഡി.പി.ഐക്ക് രണ്ടും വെൽഫെയര്‍ പാര്‍ട്ടിക്ക് ഒരംഗവും പാര്‍ട്ടി പിന്തുണക്കുന്ന ഒരു സ്വതന്ത്രയുമാണ് അംഗങ്ങളായുള്ളത്. എല്‍.ഡി.എഫ് സ്ഥാനാർഥിക്ക് എസ്.ഡി.പി.ഐ വോട്ട് നൽകിയതോടെ അവരുടെ വോട്ട് നില പത്തും വെല്‍ഫെയര്‍ പാര്‍ട്ടി അംഗവും പാര്‍ട്ടി പിന്തുണയുള്ള സ്വതന്ത്രയും യു.ഡി.എഫിനെയും പിന്തുണച്ചതോടെ ഒമ്പതും ആയി. ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചതിനാല്‍ ഇടതുമുന്നണി പ്രതിനിധിയായി മത്സരിച്ച ദിലീപ് കുമാറിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ എസ്.ഡി.പി.ഐ പിന്തുണെച്ചന്ന കാരണത്താല്‍ ദിലീപ് കുമാര്‍ പാര്‍ട്ടി നിർദേശമനുസരിച്ച് സത്യപ്രതിജ്ഞക്ക് സെക്രട്ടറിക്ക് രാജിക്കത്ത് നൽകുകയായിരുന്നു.