Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightസൂര്യാതപമേറ്റ്...

സൂര്യാതപമേറ്റ് വയോധികന്‍ വീടിനുമുകളില്‍ കുടുങ്ങി

text_fields
bookmark_border
fire force rescuing elderly man who got sunstoked
cancel
camera_alt

സൂ​ര്യാ​ഘാ​ത​മേ​റ്റ് വീ​ടി​നു​മു​ക​ളി​ല്‍ കു​ടു​ങ്ങി​യ വ​യോ​ധി​ക​നെ​ അ​ഗ്നി​ര​ക്ഷാ സേ​ന നി​ല​ത്തി​റ​ക്കു​ന്നു

വെ​ഞ്ഞാ​റ​മൂ​ട്: സൂ​ര്യാ​ത​പ​മേ​റ്റ് വ​യോ​ധി​ക​ന്‍ വീ​ടി​നു മു​ക​ളി​ല്‍ കു​ടു​ങ്ങി. വെ​ള്ളു​മ​ണ്ണ​ടി കു​ഴി​ക്ക​ര പു​ത്ത​ന്‍വീ​ട്ടി​ല്‍ ദാ​മോ​ദ​ര​നാ​ണ് (85) സൂ​ര്യാ​ത​പ​മേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച പ​ക​ല്‍ 11ന് ​ഇ​ദ്ദേ​ഹം ഓ​ടി​ട്ട മേ​ല്ക്കൂ​ര​യോ​ടു​കൂ​ടി​യ വീ​ടി​ന്റെ മു​ക​ളി​ല്‍ ടാ​ര്‍പോ​ളി​ന്‍ കെ​ട്ടാ​ന്‍ ക​യ​റി​യ​താ​യി​രു​ന്നു. അ​ൽ​പ​സ​മ​യ​ത്തി​ന​കം സൂ​ര്യാ​ത​പ​മേ​ൽ​ക്കു​ക​യും അ​ര്‍ദ്ധ ബോ​ധാ​വ​സ്ഥ​യി​ലാ​യി ര​ണ്ടു​മ​ണി​ക്കൂ​ർ വീ​ടി​നു മു​ക​ളി​ല്‍ കു​ടു​ങ്ങു​ക​യും ചെ​യ്തു. ഇ​തോ​ടെ ദേ​ഹ​ത്ത് വീ​ണ്ടും പൊ​ള്ള​ലേ​റ്റു. പു​റ​ത്തു​പോ​യി​രു​ന്ന വീ​ട്ടി​ലെ മ​റ്റം​ഗ​ങ്ങ​ള്‍ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ല്‍പെ​ടു​ന്ന​ത്. തു​ട​ര്‍ന്ന് അ​വ​ര്‍ നി​ല​ത്തി​റ​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടും ഫ​ലം​ക​ണ്ടി​ല്ല. തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​വ​രെ​ത്തി ദാ​മോ​ദ​ര​നെ നി​ല​ത്തി​റ​ക്കി വാ​മ​ന​പു​രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഗ്രേ​ഡ് എ.​എ​സ്.​ടി.​ഒ ജ​യ​ദേ​വ​ന്‍, ഗ്രേ​ഡ് എ​സ്.​എ​ഫ്.​ആ​ര്‍.​ഒ മ​നോ​ജ്, എ​ഫ്.​ആ​ര്‍.​ഒ​മാ​രാ​യ ര​ഞ്ജി​ത്ത്, സൈ​ഫു​ദ്ദീ​ന്‍, എ​ച്ച്.​ജി​മാ​രാ​യ മ​നോ​ജ്, മാ​ഹി​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sunstrokeFireforce rescueTrivandrum News
News Summary - sunstroke
Next Story