ചലനശക്തി നഷ്ടമായ ശശിയുടെ അതിജീവനത്തിന് സുമനസ്സുകൾ കനിയണം
text_fieldsവെഞ്ഞാറമൂട്: സുഷുമ്‌ന നാഡിക്കുണ്ടായ തകരാറുമൂലം ചലനശേഷി നഷ്ടപ്പെട്ട ഗൃഹനാഥന്‍ ചികിത്സ സഹായം തേടുന്നു. വാമനപുരം കളമച്ചല്‍ കോട്ടയത്ത് കോണത്ത് സന്ധ്യാ മന്ദിരത്തില്‍ ശശിയാണ് ചികിത്സക്കും കുടുംബെച്ചലവിനുമായി ഉദാരമതികളുടെ സഹായം തേടുന്നത്. രണ്ട് വര്‍ഷം മുമ്പ് കൈകള്‍ക്ക് ശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹം ചികിത്സ തേടിയിരുന്നു.
എന്നാല്‍ മരുന്നുകള്‍ കഴിച്ചിട്ടും ഭേദമാകാത്തതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സുഷുമ്‌നാ നാഡിക്ക് തകരാറാെണന്ന് കണ്ടെത്തിയത്. ഇതിനുശേഷവും ചികിത്സകളുമായി മുന്നോട്ടുപോയി. ഒട്ടേറെ പണം െചലവാകുകയും ചെയ്തു. എന്നാല്‍ അസുഖം ഭേദമായിെല്ലന്ന് മാത്രമല്ല കൂടുതല്‍ സങ്കീര്‍ണമാവുകയും ചെയ്തു. ഇപ്പോഴാകട്ടെ കാലുകള്‍ക്കും കൈകള്‍ക്കും ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇത് പരിഹരിക്കണമെങ്കില്‍ ഒരു ഓപറേഷന്‍ കൊണ്ട് മാത്രമെ സാധിക്കുകയുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ ഇതിനായി വേണ്ടിവരും. മൂന്ന് പെണ്‍മക്കളെ കല്യാണം കഴിച്ചുവിട്ട് അഞ്ച് ലക്ഷത്തോളം രൂപ കടബാധ്യതയില്‍ കഴിയുമ്പോഴാണ് അസുഖം കൂടി പിടിപെട്ടത്. സഹായം എത്തിക്കുന്നതിലേക്ക് എസ്.ബി.ഐ വാമനപുരം ശാഖയിലെ 57056743245 അക്കൗണ്ട് നമ്പര്‍ നൽകിയിട്ടുണ്ട്. ഐ.എഫ്.സി കോഡ്: SBIN00070052.

