ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
text_fieldsമുഹമ്മദ് ഷാന്റെ കാറിലെ തീ വെഞ്ഞാറമൂട് അഗ്നിരക്ഷാ സേന നിയന്ത്രണവിധേയമാക്കുന്നു
വെഞ്ഞാറമൂട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഇറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. മേലേ കുററിമൂട് വെളളുമണ്ണടി തടത്തരികത്ത് വീട്ടില്‍ മുഹമ്മദ് ഷാന്റെ കാറാണ് അഗ്നിക്കിരയായത്. ബുധനാഴ്ച ഉച്ചക്ക് 1.30ന് കുറ്റിമൂട് മസ്ജിദിന് സമീപമായിരുന്നു സംഭവം.
ഓടിക്കൊണ്ടിക്കെ എന്ജിന് ഭാഗത്ത് തീ പിടിക്കുകയും നിമിഷങ്ങള്‍ക്കുള്ളില്‍ കാറിന്റെ എല്ലാ ഭാഗങ്ങളും കത്തി നശിക്കുകയുമായിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെതത്തിയ വെഞ്ഞാറമൂട് അഗ്നിരക്ഷാ സേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

