12 വയസ്സുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന്
text_fields12 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവര്‍ സഞ്ചരിച്ച കാറിെൻറ സി.സി.ടി.വി ദൃശ്യം
വെഞ്ഞാറമൂട്: 12 വയസ്സുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നൽകി. വാമനപുരം പൂവത്തൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
ശനിയാഴ്ച ഉച്ചക്ക് മൂന്നിന് വാമനപുരം പൂവത്തൂരില്‍ െവച്ചാണ് സംഭവം. കടയില്‍ പോയി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയോട് ഹോണ്ട കാറിലെത്തിയ ചിലര്‍, ആരോഗ്യപ്രവര്ത്തകരാെണന്നും കോവിഡ് ടെസ്റ്റ് നടത്തണമെന്നും പറഞ്ഞ് കാറിനടുത്തേക്ക് ക്ഷണിച്ചു. ഇവരുടെ പെരുമാറ്റത്തില്‍ പന്തിേകട് തോന്നിയ പെണ്‍കുട്ടി കുതറി ഓടുകയും വീട്ടിലെത്തി ബന്ധുക്കളോട് വിവരം പറയുകയുമായിരുന്നു. ബന്ധുക്കൾ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി. പൊലീസ് സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. കാറിെൻറ ഉടമയെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.